സതീഷ് കരുംകുളം
പൂവാര്‍: പൂവാര്‍ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയ മുട്ടയാറിന്റെ ഇരുവശത്തുമുള്ള ഭൂമി കണ്ടെണ്ടണ്ടത്തി ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പൂവാര്‍ പഞ്ചായത്തില്‍ വരുന്ന 3,4,5 എന്നീ വാര്‍ഡുകളില്‍ കയ്യേറിയ ഭൂമി കണ്ടെണ്ടണ്ടത്തി തിരിച്ച് പിടിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ ദേശായി,ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെതാണ് ഉത്തരവ്. ഇക്കഴിഞ്ഞ ജൂലൈ 31നാണ് വിധി പുറപ്പെടുവിച്ചത്.പൂവാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ സിപിഎം വാര്‍ഡ് അംഗം ജോണ്‍ ബ്രിട്ടോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
പൂവാര്‍ പഞ്ചായത്തിലെ കഞ്ചാംപഴിഞ്ഞി വാര്‍ഡ് മെമ്പര്‍ ജോണ്‍ ബ്രിട്ടോ ഭൂമി കയ്യേറ്റത്തിനെതിരെ പഞ്ചായത്തിന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആഗസ്റ്റ് 24 കൂടിയ പഞ്ചായത്ത് കമ്മിറ്റി റവന്യൂ, ഇറിഗേഷന്‍ മന്ത്രിമാര്‍ക്കും വകുപ്പ് അധികൃതര്‍ക്കും ജില്ലാ കളക്ടറിനും കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും മെമ്പര്‍ കത്ത് നല്‍കി. നടപടികള്‍ ഉണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരുപുറം പഞ്ചായത്തിലെ പഴയകട മുതല്‍ പൂവാറിലെ ചരിത്ര പ്രസിദ്ധമായ എവിഎം കനാല്‍ വരെ നീളുന്ന മുട്ടയാര്‍ അപ്രത്യക്ഷമാകുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു. 50 മീറ്റര്‍ വീതിയില്‍ ഒഴുകിയിരുന്ന മുട്ടയാറിന്റെ ഒഴുക്ക് ഇരുകരകളും കയ്യേറിയതോടെ 5 മീറ്ററായി ചുരുങ്ങിയെന്ന് പ്രകൃതി സ്‌നേഹികള്‍ പറയുന്നു. കയ്യേറ്റ ഭൂമി കണ്ടെണ്ടണ്ടത്തി ഒഴിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ജില്ലാകളക്ടര്‍, തഹസില്‍ദാര്‍, പൂവാര്‍ വില്ലേജ് ഓഫീസര്‍,പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോടാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: