പത്തനംത്തിട്ട: രാമായണ ശീലുകള്‍ നാടെങ്ങും മുഴങ്ങുമ്പോള്‍ രാമകഥകള്‍ പാടി ഭക്തരുടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് കൃഷ്ണവേണി. ടെമ്പിള്‍ ആര്‍കിടെക്ട് മധു എന്‍.പോറ്റിയുടെയും ശ്രീജയുടെയും മകളായ കൃഷ്ണവേണി രാമായണ മാലയായിട്ടാണ് രാമായണ ശീലുകള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നത്.
രാമായണ ശീലുകള്‍ വിവിധരാഗങ്ങളാല് ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്. ദിവസേന രാവിലെ ആറിന് പൈതൃകം യുട്യൂബ് ചാനലിലൂടെയാണ് രാമായണമാല പ്രേഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. വേറിട്ട ആലാപന രീതിയിലൂടെ കൃഷ്ണവേണി അയോദ്ധ്യാപുരിയും രാമന്റെ കാനനവാസവും രാവണനിഗ്രഹവുമെല്ലാം അനുവാചക ഹൃദയങ്ങളില്‍ കോറിയിടുന്നു.
വിവിധ കാണ്ഡങ്ങിലെ 25 മുതല്‍ 30 വരെയുള്ള വരികള്‍ തെരഞ്ഞെടുത്ത് ആശയം ഒട്ടും ചോരാതെയാണ് അവതരണം. നാലാം വയസില്‍ കര്‍ണാടക സംഗീതം പഠിച്ചുതുടങ്ങിയ കൃഷ്ണവേണി ഏഴുവര്‍ഷമായി കഥകളി സംഗീതവും അഭ്യസിക്കുന്നുണ്ട്. കഥകളി സംഗീതത്തില്‍ അഗ്രഗണ്യനായ പത്തിയൂര്‍ ശങ്കരന്‍കുട്ടിയാണ് ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: