നോംപെന്‍: കംബോഡിയന്‍ രാജാവ് നൊറോഡോം സിഹാമോണി മുന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിന്റെ മകന് – ഹുന്‍ മാനെറ്റിനെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രിയായി ഡോ. ഹുന്‍ മാനെറ്റിനെ നിയമിക്കുന്നുവെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു രാജാവ്.
അധികാരമേറ്റെടുക്കാന്‍ ഈ മാസം 22ന് ഹുന്‍ മാനെറ്റിനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കണം.125 അംഗ അധോസഭയില്‍ അഞ്ച് സീറ്റുകളൊഴികെ എല്ലാ സീറ്റുകളും ഭരണകക്ഷിയായ കമ്പോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിപിപി) നേടിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ സാങ്കേതികത്വം പറഞ്ഞ് മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് വിശ്വാസ്യതയില്ലെന്ന് വിമര്‍ശനമണ്ട്.
തിരഞ്ഞെടുപ്പില്‍, ഹുന്‍ സെന്നിന്റെ കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി ഹുന്‍ സെന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.1998 മുതല്‍ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു വരികയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: