തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സാവത്തിന്റെ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് 9 മുതല്‍ 30 വരെ ‘മേരി മാട്ടി മേരാ ദേശ്’ (‘എന്റെ മണ്ണ് എന്റെ രാജ്യം’) യജ്ഞം സംസ്ഥാനത്ത് സംഘടിപ്പിക്കും. നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, വാളണ്ടിയര്‍മാര്‍, തൊഴിലുറപ്പു ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ സഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാഗങ്ങള്‍, രാജ്യ സുരക്ഷക്കുവേണ്ടി സുത്യര്‍ഹ്യമായ സേവനമനുഷ്ഠിച്ച സൈനിക, അര്‍ദ്ധ സൈനിക സേനാഗംങ്ങള്‍ തുടങ്ങിയവരെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആദരിക്കും. നെഹ്റു യുവ കേന്ദ്രയുടെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ ആഗസ്റ് 16 മുതല്‍ 25 വരെ സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മണ്ണ് ശേഖരിക്കും.
ഇവ ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ലാ കേന്ദ്രങ്ങളില്‍ സമാഹരിച്ച് നെഹ്റു യുവ കേന്ദ്രയുടെ വാളണ്ടിയര്‍മാര്‍ ഓഗസ്റ്റ് 27നു മുന്‍പ് ന്യൂദല്‍ഹിയില്‍ എത്തിക്കും. രാജ്യത്തെമ്പാടും നിന്ന് സമാഹരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂദല്‍ഹിയിലെ കര്‍ത്തവ്യപഥിനു സമീപം അമൃത വാടിക തീര്‍ക്കും. ആഗസ്റ്റ് 30 ന് ന്യൂദല്‍ഹിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: