ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന കാലത്തെ കശ്മീരിലെ ലാല്‍ ചൗക്കും മോദി ഭരിയ്ക്കുന്ന കാലത്തെ ലാല്‍ ചൗക്കും തമ്മില്‍ താരതമ്യം ചെയ്ത് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. സ്വാതന്ത്ര്യദിനത്തില്‍ ശ്രീനഗറിലെ ലാല്‍ചൗക്കിലെ പ്രസിദ്ധമായ ക്ലോക്ക് ടവറില്‍ നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യന്‍ പതാകയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഇവിടെ ഉയരുക പാകിസ്താന് പതാകയായിരിക്കുമെന്നും ട്വീറ്റിലൂടെ അനില്‍ ആന്റണി പറയുന്നു.
രണ്ട് കാലങ്ങള്‍ തമ്മിലുള്ള അന്തരം രണ്ടു ഫോട്ടോകളിലൂടെ എടുത്ത് കാണിച്ചാണ് അനില്‍ ആന്റണിയുടെ പരിഹാസം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഇന്ത്യ മുന്നണി ഇന്ത്യ ഭരിച്ചാലുണ്ടാകുന്ന സ്ഥിതി ഇതായിരിക്കുമെന്നാണ് പരിഹാസത്തോടെ അനില്‍ ആന്റണി ട്വീറ്റിലൂടെ പറയുന്നത്.
മോദി സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷമാണ് കശ്മീരിലെ ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിതുടങ്ങിയത്. അതിന് മുന്‍പ് അവിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന പതിവില്ലായിരുന്നു. ഇപ്പോള്‍ കശ്മീരിലെ സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വരെ സ്വാതന്ത്ര്യദിനത്തിന് ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന നിര്‍ബന്ധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ അണ്ടര്‍ സെക്രട്ടറിമാരുടെ റാങ്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് നിര്‍ബന്ധമായും ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുത്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്. ഇതോടെ 370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷമുള്ള കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വന്‍ജനപിന്തുണയോടെയാണ് നടക്കുന്നത്.
മൊത്തത്തില്‍ മോദി സര്‍ക്കാരിന്റെ നയമാറ്റം കൊണ്ട് കശ്മീര്‍ എങ്ങിനെ ഇന്ത്യയുടെ ഭാഗമായതെന്നും കോണ്‍ഗ്രസ് കാലത്ത് എങ്ങിനെയാണ് കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായതെന്നും പരിഹസിക്കുകയായിരുന്നു അനില്‍ ആന്റണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: