ന്യൂദൽഹി: ദൽഹി എയിംസ് ആശുപത്രിയിലെ എൻഡോസ്കോപ്പി വിഭാഗത്തിൽ തീപ്പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തീപ്പിടിത്തത്തെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആശുപത്രിയുടെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എൻഡോസ്കോപ്പി വിഭാഗത്തിന്റെ ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ആറു യൂണിറ്റ് ഫയർ എഞ്ചിനുകളിലെത്തി തീ നിയന്ത്രണ വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: