തിരുവനന്തപുരം: വിശ്വാസത്തിലെ ശാസ്ത്രീയത മനസിലാക്കിയാണ് സമൂഹം മുന്നോട്ട് പോകേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. എസ്എന്‍ഡിപിയോഗം വെട്ടുകാട് ശാഖയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല. വിശ്വാസത്തിലൂടെ അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നവര്‍ ഈ നാട്ടില്‍ ഇല്ല. ശാസ്ത്രസത്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വിശ്വാസസത്യങ്ങളും. ഭാരതീയ സംസ്കാരത്തേയും മൂല്യങ്ങളേയും സമ്പന്നമാക്കിയ ശ്രീനാരായണദര്‍ശനം മുറുകെ പിടിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗണപതി മിത്താണ് എന്നെല്ലാം പ്രചരിപ്പിക്കുന്നവര്‍ എന്തുകൊണ്ട് ഗുരുദേവന് വിനായകാഷ്ടകം എഴുതി എന്നത് ആലോചിക്കണം. ഗുരുദേവന് നവോത്ഥാന നായകനെന്ന് കൊട്ടിഘോഷിക്കുന്നവരാണ് ഗണപതി മിത്തെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഉന്നത മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്കി ആദരിച്ചു.
ശാഖാ പ്രസിഡന്റ് എന്‍. മോഹന്‍ ദാസ്, സെക്രട്ടറി എസ്.സതീശന്, പികെഎസ്എസ് യൂണിയന് പ്രസിഡന്റ് ഡി പ്രേംരാജ്, മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനുജ, ആര് ഡിസി ചെയര്മാന് എന്‍.സി. കലാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: