രാമപുരം(പാലാ): ഓണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നല്കുന്ന ഓണക്കോടി ഡിസൈന്‍ ചെയ്തത് രാമപുരം സ്വദേശിനി അഞ്ജുജോസ്. പ്രധാനമന്ത്രിക്കുള്ള ഓണക്കോടിയുടെ നിറം തിരഞ്ഞെടുത്തതും പാറ്റേണ്‍ രൂപകല്‍പ്പന ചെയ്തതും അഞ്ജുവാണ്.
ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ചേര്‍ത്ത് കുത്തനെ വരയോട് കൂടിയാണ് കുര്‍ത്ത ഡിസൈന്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ മേലേചൊവ്വയിലെ ലോകനാഥ് സഹകരണ നെയ്ത്ത് സംഘമാണ് പ്രധാനമന്ത്രിക്കായി ഓണക്കോടി നെയ്യുന്നത്. ക്ലസ്റ്ററിലെ ഡിസൈനറാണ് കോട്ടയം രാമപുരം മേതിരി ഇടത്തട്ടാംകുന്നേല്‍ തങ്കച്ചന്റെയും (ജോസ് തോമസ് ) ആന്‍സിയുടെയും മകള്‍ അഞ്ജു. അതീവ ശ്രദ്ധയോടെയുള്ള നെയ്ത്തില്‍ ഒരുദിവസം മൂന്ന് മീറ്റര്‍ തുണി മാത്രമാണ് നെയ്യുന്നതത്.
ദേശീയ കൈത്തറി ദിനമായ ഇന്ന് ഇത് തിരുവനന്തപുരത്ത് എത്തിക്കും. ഹാന്‍ടെക്സിന്റെ തിരുവനന്തപുരത്തെ തുന്നല്‍ കേന്ദ്രത്തിലാണ് കുര്‍ത്ത തയ്ച്ച് എടുക്കുന്നത്.
ടെക്സ്റ്റൈല്‍ ഡിസൈന്‍ ടെക്നോളജിയില്‍ ബിരുദമുള്ള അഞ്ജുവിനെ ഹാന്‍ഡ്ലൂം ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ അനില്‍ കുമാറാണ് ഈ ചുമതല ഏല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: