Categories: Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

വിദേശത്തേക്കുള്‍പ്പടെ ടൂര്‍ കൊണ്ടുപോകാമെന്ന് കാണിച്ച് പത്ര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ആയിരുന്നു തട്ടിപ്പ്.

Published by

തൃശൂര്‍: ടൂര്‍ പാക്കേജിന്റെ പേരില്‍ പണം തട്ടിയ യുവതി അറസ്റ്റില്‍. അന്തിക്കാട് സ്വദേശി ജീന ജെയ്മോന്‍ (40) ആണ് വിയ്യൂര്‍ പോലീസിന്റെ പിടിയിലായത്. തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എക്‌സലന്റ് ഇന്ത്യ ഹോളിഡെയ്‌സ്’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. 

വിദേശത്തേക്കുള്‍പ്പടെ ടൂര്‍ കൊണ്ടുപോകാമെന്ന് കാണിച്ച് പത്ര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ആയിരുന്നു തട്ടിപ്പ്. പരസ്യം കണ്ട് സമീപിച്ച ആളുകളില്‍ നിന്നും പണം മുന്‍കൂര്‍ വാങ്ങി. എന്നാല്‍  യാത്ര പോകാതെ കബളിപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സമാനരീതിയിലുള്ള പത്തോളം കേസുകളില്‍ ജീന പ്രതിയാണെന്ന് പോലീസ് അറിയിച്ചു. വിയ്യൂര്‍ എസ്എച്ച്ഒ ബൈജു കെ.സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജു, സിവില്‍ പോലീസ് ഓഫീസര്‍ പി.സി. അനില്‍കുമാര്‍, പിങ്ക് പോലീസിലെ ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts