തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മിത്ത് വിവാദത്തില്‍ കടുത്ത പരിഹാസവുമായി നടന് സലിംകുമാര്‍ നടത്തിയ പ്രസ്താവന ഇടത് സര്‍ക്കാരിനെ ശരിയ്ക്കും മുറിവേല്പിച്ചു. ദേവസ്വം മന്ത്രിയെ ‘മിത്തിസം മന്ത്രി’യെന്നും ഭണ്ഡാരത്തിലെ പണത്തെ ‘മിത്ത് മണി’യെന്നും വിളിച്ച സലിംകുമാറിന്റെ പ്രസ്താവന കൂടുതല്‍ പരിക്കേല്പിച്ചത് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെയാണ്. ഇടത് സര്‍ക്കാരിനും അത് തേച്ചാലും മായ്ച്ചാലം കളയാന്‍ പറ്റാത്ത കളങ്കമായി.
ഗണപതി ഭഗവാന് മിത്താണെങ്കില്‍ ഹിന്ദു ദൈവങ്ങളുടെ പേരില്‍ ഭണ്ഡാരത്തില് നിറയുന്ന പണം ദേവസ്വം മന്ത്രിയും സര്‍ക്കാരും എടുക്കുന്നതിനെയാണ് മിത്തുമണി എന്ന പ്രയോഗത്തിലൂടെ സലിംകുമാര്‍ പരിഹസിച്ചത്. ശബരിമലയില്‍ നിന്നും ഗുരുവായൂരില്‍ നിന്നുമുള്ള വരുമാനം ദേവസ്വത്തെയും ദേവസ്വം മന്ത്രിയെയും നിലനിര്‍ത്തുന്ന പ്രധാനഘടകമാണ്.
ഗണപതി ഭഗവാന് മിത്താണെന്ന മതവിദ്വേഷപ്രസ്താവനയാണ് ഷംസീര്‍ നടത്തിയത്. മിത്ത് എന്നാല്‍ യഥാര്‍ത്ഥത്തിലുള്ളതല്ല, സങ്കല്പത്തില് മാത്രം നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥത്തിലായിരുന്നു ഷംസീറിന്റെ പ്രസ്താവന. ഇതിന് പിന്നാലെ ഒരു മിത്ത് വിവാദം തന്നെ പൊട്ടിപ്പുറപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ സലിം കുമാര്‍ നടത്തിയ പ്രസ്താവന കുറിയ്ക്കുകൊള്ളുന്നതായിരുന്നു. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്ന് വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില് നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും ആയിരുന്നു സലിംകുമാര്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിംകുമാര്‍ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വിവാദം അവസാനിപ്പിക്കാനുദ്ദേശിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന് സലിം കുമാറിന്റെ പരാമര്‍ശത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. അത്രയ്ക്ക് ഡാമേജാണ് ആ പ്രസ്താവന ഏല്പിച്ചത്.
ഷംസീറിനെ തള്ളിപ്പറയുന്ന നിലപാടാണ് വാര്‍ത്താസമ്മേളനത്തില്‍ കെ. രാധാകൃഷ്ണന് സ്വീകരിച്ചത്. ഒരു വിശ്വാസത്തെയും തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്ന് കളിയാക്കി പറയുന്നതിനോട് യോജിക്കാനാകുന്നില്ലെന്ന് നടന് സലിംകുമാറിന്റെ പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി കെ. രാധാകൃഷ്ണന് പറയേണ്ടിവന്നു. ഭണ്ഡാരത്തില് നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന് വിളിച്ചതിനോട് യോജിപ്പില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞെങ്കിലും മിത്തിസം മന്ത്രിയും മിത്തുമണി പ്രയോഗവും ചെന്ന് കൊണ്ടത് ഇടത് സര്‍ക്കാരിന്റെ മര്‍മ്മത്തില്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: