ഇസ്ലാമബാദ് :സന്യാസിയായ ബാബാ സായി ഇന്ന് സിന്ധ് ഗ്രാമത്തെ മുഴുവന്‍ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. കൂട്ട മതംമാറ്റത്തിലൂടെ ഈ ഗ്രാമത്തിലെ മുഴുവന്‍ ഹിന്ദുക്കളും ഇസ്ലാം മതത്തിന്റെ വക്താക്കളായിക്കഴിഞ്ഞു. പാകിസ്ഥാനിലെ സിന്ധില്‍ സുജാവല്‍ ജില്ലയിലെ മിര്‍പുര്‍ ബതോറോയില്‍ സ്ഥിതിചെയ്യുന്ന കൂട്ടമതംമാറ്റത്തിനുള്ള ദര്‍ഗയായ സത്യാനി ശെറീഫ് ഈ ബാബാ സായിയുടെ സങ്കേതമാണ്. ബാബാ സായിയുടെ യഥാര്‍ത്ഥ പേര് അല്‍പം നീളമുള്ള ഒന്നാണ്- പീര്‍ ഹാഫീസ് ഗുലാം മുഹമ്മദ് സോഹോ.
സിന്ധിലെ ലോക്കല്‍ ടിവി ചാനലായ ന്യൂസ് 92 പറയുന്നത് 2017 സെപ്തംബര്‍ 16ന് ഏകദേശം 250 ഹിന്ദുക്കളെ ഒറ്റയടിക്ക് ഇസ്ലാമിലേക്ക് ഇദ്ദേഹം മതംമാറ്റിയെന്നാണ്. 2019ല്‍ 80 ഹിന്ദുക്കളെയും 2021ല്‍ 254 ഹിന്ദുക്കളെയും മതം മാറ്റി. അതായത് 2017 മുതല്‍ 2021 വരെയുള്ള നാല് വര്‍ഷക്കാലത്തിനുള്ളില്‍ 590 ഹിന്ദുക്കള്‍ മതം മാറി
ഈ മതം മാറ്റത്തിന് ഹിന്ദുക്കളെ പ്രേരിപ്പിക്കുന്നത് കൊടിയ ദാരിദ്ര്യമാണ്. പാകിസ്ഥാനിലെ 45 ലക്ഷം വരുന്ന ഹിന്ദുക്കളില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറി കൊടിയ ദാരിദ്യത്താല്‍ വീര്‍പ്പുമുട്ടി ജീവിക്കുന്നവരാണ്. തലമുറകളായുള്ള കടത്തിന്റെ ഭാരം പേറുന്നവര്‍. ഈ കടത്തില്‍ മുഖ്യം പാകിസ്ഥാനിലെ ഭൂവുടമകളോ ബിസിനസ് ഉടമകളോ ചുമത്തുന്ന ജിസ് യ ആണ്. ഹിന്ദുവായിരിക്കുന്ന വ്യക്തിയുടെ മേല്‍ പാകിസ്ഥാനിലെ ഭൂവുടമകളോ, ബിസിനസ് ഉടമകളോ ചുമത്തുന്ന പിഴയാണിത്. ഇത് തിരിച്ചടച്ചില്ലെങ്കില്‍ അവര്‍ ഉടമയുടെ സ്വകാര്യ ജയിലില്‍ അടക്കപ്പെടും. ഇതില്‍ നിന്നൊഴിവാകാനാണ് ഭൂരിഭാഗം ഹിന്ദുക്കളും മതം മാറ്റത്തിന് തയ്യാറാവുന്നത്.
സിന്ധില്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ 2019-2023 വരെയുള്ള നാല് വര്‍ഷങ്ങളില്‍ മാത്രം 1774 ഹിന്ദുക്കള്‍ മതം മാറിയതായി പറയുന്നു. ഇതിന് പിന്നില്‍ വിവിധ പീര്‍മാരും മൗലവിമാരുമാണ്. മൗലാനി മുഫ്തി മുഹമ്മദ് അലി (204 ഹിന്ദുക്കള്‍), പീര്‍ സായി ആഖാ ഉമര്‍ ജാന്‍ സര്‍ഹാന്‍റി (200 ഹിന്ദുക്കള്‍), നൂര്‍ അഹമ്മദ് ദാഷര്‍ (171 ഹിന്ദുക്കള്‍) , ചൗധരി ഗുലാം അഹമ്മദ് ഖസാകെലി (100ല്‍ പരം ഹിന്ദുക്കള്‍) , ആഖാ ഗുലാം നബി പത്താന്‍ (100), ലഘാരി ബലോച് (88), പീര്‍ ഹസ്സന്‍ ഷാ ബുഖാരി (78), മൗലവി സായി അബ്ദുള്‍ ഖയും (61) എന്നിങ്ങനെയാണ് വിവിധ മൗലവിമാരും പീര്‍മാരും കഴിഞ്ഞ നാല് വര്‍ഷം മതം മാറ്റിയതിന്റെ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: