ആലപ്പുഴ: ഗണപതി സനാതന സംസ്കാരത്തിന്റെ സത്തും ജീവത്മാവും ആണെന്നും അതിനെ മിത്തായി കാണുന്നവര്‍ സനാതന ധര്‍മ്മത്തെയും മതേതരത്വത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ആണെന്നും രാജാ കേശവ ദാസ് എന്‍എസ്എസ് കരയോഗം പ്രസിഡന്റ് കെ. ആര്. ചന്ദ്രമോഹനന് പിള്ള പറഞ്ഞു.
മതേതരത്വം ഹനിക്കുന്ന സ്പീക്കര്‍ക്ക് നല്ല ബുദ്ധി കൊടുക്കുവാനും, വിശ്വാസികള്‍ക്ക് ഒപ്പം നില്ക്കുന്ന എന്‍എസ്എശ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കരയോഗം നടത്തിയ ഗണപതി ഭാഗവാനോടുള്ള പ്രാര്‍ത്ഥനയും നാമജപവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.
കരയോഗം സെക്രട്ടറി റ്റി. മോഹനന്, ഇലക്ടറോള്‍ മെമ്പര്‍ ജി. വിനോദ് കുമാര്‍, താലൂക്ക് യൂണിയന് വനിതാ പ്രസിഡന്റ് ഡോ. രമാദേവി, ബി.ശ്യാമള വല്ലി, സി.ശൈലജാ ദേവി, വി. എസ്. ഉഷാകുമാരി, സി.ഹേമലത, ഉഷാ രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: