ഇംഫാല്‍: മണിപ്പൂരില്‍ കലാപം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. 10 കമ്പനി സേനാംഗങ്ങളെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയതായി വിന്യസിച്ചിരിക്കുന്നത്.
അതിനിടെ ബിഷ്ണുപൂര്‍- ചുരാചന്ദ്പൂര്‍ അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അതിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളില്‍ വലിയ വിഭാഗവും പൊലീസ് തിരിച്ചുപിടിച്ചതായാണ് വാര്‍ത്ത.ഇരു വിഭാഗങ്ങളില്‍ നിന്നുമായി 1195 ആയുധങ്ങള്‍ പൊലീസ് തിരിച്ചുപിടിച്ചു.
ആയുധങ്ങള്‍ തിരിച്ചു പിടിക്കാന്‍ മെയ്തെയ് , കുക്കി മേഖലകളില്‍ പരിശോധന തുടരുകയാണ്.മെയ്തെയ് മേഖലയില്‍ നിന്ന് 1057 ആയുധങ്ങളും കുക്കി മേഖലകളില്‍ നിന്ന് 138 ആയുധങ്ങളും പിടിച്ചെടുത്തു.
ചുരാചന്ദ്പൂര്‍ – ബിഷ്ണുപൂര്‍ മേഖലയില്‍ കൂട്ട ശവസംസ്കാരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വീണ്ടും സംഘര്‍ഷത്തിനും ആറ് പേര് മരിക്കാനും കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: