അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ സ്പെഷ്യല്‍ ലഡ്ഡു നിര്‍മ്മിക്കാന്‍ ഇനി കര്‍ണ്ണാടകത്തിലെ നന്ദിനി നെയ്യ് ഉപയോഗിക്കില്ല. നന്ദിനി നെയ്യിന് വില കൂട്ടിയതാണ് കാരണം. കര്‍ണ്ണാടക മില്‍ക് ഫെഡറേഷന്റെ സ്ഥാപനമാണ് നന്ദിനി.
തിരുപ്പതി ലഡ്ഡുവുണ്ടാക്കാനുള്ള നെയ്യ് സംഭരിക്കാനുള്ള കരാര്‍ നല്കുമ്പോള് നെയ്യിന്റെ ഗുണനിലവാരവും വിലയും പരിശോധിക്കാറുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി. ധര്‍മ്മറെഡ്ഡി പറഞ്ഞു.
നന്ദിനിയെ കൊല്ലുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍: ബിജെപി
കര്‍ണ്ണാടകത്തില്‍ പുതുതായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നന്ദിനി ഉല്പന്നങ്ങളുടെ വില കൂട്ടിയിരുന്നു. ഇതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ ഭരിയ്ക്കുമ്പോള്‍ തിരുപ്പതിയില്‍ പ്രസാദമായി നല്കുന്ന ലഡ്ഡു ഉണ്ടാക്കുന്നതിനുള്ള നെയ്യ് നല്‍കിയിരുന്ന പ്രധാന കമ്പനികളില്‍ ഒന്ന് നന്ദിനി ആയിരുന്നു.
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഗുജറാത്തില്‍ നിന്നും അമുല്‍ പാലും തൈരും കര്‍ണ്ണാടകയില്‍ വിപണനം ചെയ്യാനുള്ള പദ്ധതിയെ കോണ്‍ഗ്രസ് നഖശിഖാന്തം എതിര്‍ത്തിരുന്നു. അന്ന് അവര്‍ പറഞ്ഞത് കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാര്‍ മോദിയുടെ ഗുജറാത്തുമായി ചേര്‍ന്ന് നന്ദിനിയെ കൊല്ലുന്നു എന്നായിരുന്നു. എന്നാല്‍ അധികാരത്തില്‍ കയറിയ ഉടന്‍ നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വെച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. അന്ന് അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വൈകാരികപ്രശ്നമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: