Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൈങ്കുളത്തിന്റ മേളപ്പെരുക്കത്തിന് സമാദരണം; സുവര്‍ണമുദ്ര സമര്‍പ്പണം ഇന്ന്

ആതിര മാസത്തിലെ ചോതി നക്ഷത്രത്തില്‍ ചാത്തനാത്ത് വേലുക്കുട്ടി നായരുടെയും വിഴക്കാട്ട് സീതമ്മയുടെയും പുത്രനായി പിറന്ന പ്രഭാകരന്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായ വാദ്യകലയുടെ വഴിത്താരയിലേക്കാണ് ഗണപതികൊട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 12:26 pm IST
in Thrissur
പൈങ്കുളം പ്രഭാകരന്‍ നായര്‍

പൈങ്കുളം പ്രഭാകരന്‍ നായര്‍

ചേലക്കര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയും രൗദ്രതയുടെ താളപ്പെരുക്കമൊരുക്കുന്ന പാണ്ടിയും മനോധര്‍മത്തിന്റെ മാസ്മരികത തീര്‍ക്കുന്ന തായമ്പകയും കൊട്ടി പൂരപ്രേമികളുടെ മനസില്‍ നിറസാന്നിധ്യമായ പൈങ്കുളം പ്രഭാകരന്‍ നായര്‍ക്ക് സുവര്‍ണമുദ്ര സമര്‍പ്പണം 6 ന് നടക്കും. 

ആതിര മാസത്തിലെ ചോതി നക്ഷത്രത്തില്‍ ചാത്തനാത്ത് വേലുക്കുട്ടി നായരുടെയും വിഴക്കാട്ട് സീതമ്മയുടെയും പുത്രനായി പിറന്ന  പ്രഭാകരന്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായ വാദ്യകലയുടെ വഴിത്താരയിലേക്കാണ് ഗണപതികൊട്ടിയത്. സരസ്വതീയാമത്തില്‍ ഉണര്‍ന്ന് നിളയുടെ നീരൊഴുക്കിന്റെ താളസമൃദ്ധിയില്‍ കത്തിച്ചുവച്ച നിലവിളക്കിനു മുമ്പില്‍ സാധകത്തിന്റെ നാലിരട്ടികള്‍ പെരുക്കങ്ങളായി പെയ്തിറങ്ങിയപ്പോള്‍ നാഴികകള്‍ പിന്നിട്ടതറിയാത്ത ബാല്യം. പൈങ്കുളത്തിന്റെ പൈതൃകസമ്പത്തായിരുന്ന മുണ്ടനാട്ട് ശങ്കരന്‍നായരുടേയും മേലൂട്ട് കൃഷ്ണന്‍ നായരുടേയും ഗുരുമുഖത്തുനിന്നും പാഠക്കയ്യുകളും വാദ്യപാഠങ്ങളും ആവാഹിച്ച് തിരുവഞ്ചിക്കുഴി ക്ഷേത്രത്തിന്റെ തിരുസന്നിധിയില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു. 

ഉത്രാളിക്കാവ് പൂരത്തിന് എങ്കക്കാട് വിഭാഗത്തിന് 20 വര്‍ഷം മേളപ്രമാണിയായി. വാഴാലിക്കാവ്, കിള്ളിമംഗലം അങ്ങാടിക്കാവ് എന്നിവിടങ്ങലിലും അനേകവര്‍ഷം മേളനിരയെ നയിച്ചു. അന്തിമഹാകാളന്‍ വേലയോടനുബന്ധിച്ച് വെങ്ങാനെല്ലൂര്‍ ദേശത്തിന്റെ മേളപ്രമാണം പതിറ്റാണ്ടുകളോളം പ്രഭാകരന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. വെങ്ങാനെല്ലൂര്‍ ശിവക്ഷേത്രത്തില്‍ അന്തിമഹാകാളന്റെ നടയില്‍ വേല പുറപ്പെടുന്നതിനു മുമ്പുള്ള അടുക്ക്കൊട്ടുക എന്ന ചടങ്ങ് നടത്തിവരുന്നത് ഇദ്ദേഹമാണ്.  

കേരളത്തിനകത്തും പുറത്തുമായി ഒട്ടനവധി ഉത്സവങ്ങളില്‍ മേളം, തായമ്പക എന്നിവയില്‍ പ്രഭാകരന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ജനപ്രിയ കലാകാരനായ പ്രഭാകരന്‍ നായര്‍ തന്റെ കലാവൈദഗ്ധ്യം ഒട്ടനവധി പേര്‍ക്ക് പകര്‍ന്നു നല്‍കി. ഞായര്‍ 2 മണി മുതല്‍ ചേലക്കര വെങ്ങാനെല്ലൂര്‍ ഗൗരീശങ്കരം ഓഡിറ്റോറിയത്തിലാണ് സമാദരണ പരിപാടി.  

Tags: Painkulam Prabhakaran NairChenda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജയറാമിന് കാര്യമായി എന്തോപറ്റിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളി‍ല്‍ പരന്ന വാര്‍ത്തയില്‍ ഉപയോഗിച്ച ചിത്രം (വലത്ത്) ജയറാം ചോറ്റാനിക്കരയിലെ പവിഴ മല്ലിത്തറയില്‍ കൊട്ടുന്നു (ഇടത്ത്)
Kerala

ജയറാമിന് ഒന്നും പറ്റിയിട്ടില്ല. അതേ ഊര്‍ജ്ജസ്വലനായ പഴയ ജയറാം; ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയില്‍ കൊട്ടിത്തകര്‍ത്ത് ജയറാം

Article

ഇലഞ്ഞിത്തറയിലെ ‘ഇറക്ക’പ്പാണ്ടി

ചെണ്ടവാദ്യകലാകാരന്‍റെ മകളായ നവവധു ശില്‍പ ഗുരുവായൂരില്‍ താലികെട്ടിന് ശേഷം ചെണ്ടകൊട്ടുന്നു, കൂടെ ഇലത്താളവുമായി വരന്‍ (ഇടത്ത്) അച്ഛനും മകളും ശിങ്കാരി മേളക്കാര്‍ക്കൊപ്പം ചെണ്ട വായിക്കുന്നു (വലത്ത്)
Kerala

അച്ഛനൊപ്പം ചെണ്ട കൊട്ടി വധു; ഇലത്താളം പിടിച്ച് വരന്‍; വധൂവരന്മാരുടെ വിവാഹത്തിന് ഗുരുവായൂര്‍ നടന്ന ‘കല്യാണമേളം’ വൈറലായി

വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പൊന്നാരം സത്യന്‍ ബാലുശ്ശേരിയുടെ ശിക്ഷണത്തില്‍ ചെണ്ടമേളം പരിശീലനത്തിലേര്‍പ്പെട്ടവര്‍
Kannur

ചെണ്ടമേളത്തില്‍ കൊട്ടിക്കയറാന്‍ 50 യുവാക്കൾ; പഠനം തികച്ചും സൗജന്യം, ഉത്സവലഹരിയിൽ കുരിയാടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം

Varadyam

ചെണ്ടയില്‍ വിസ്മയമായി മട്ടന്നൂര്‍ ശിവരാമന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.