തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ മിത്തെന്ന് പറഞ്ഞ സ്പീക്കര്‍ പുരാണങ്ങളിലെ നാമങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പേരുകള്‍ മാറ്റാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്. ഹിന്ദുവിന്റെ ആരാധനയില്‍ കൈവയ്ക്കാന്‍ ഷംസീറിന് അവകാശമില്ല. നിയമസഭ സ്പീക്കറായിട്ടല്ല താലിബാന്റെ സ്പീക്കറായാണ് ഷംസീര്‍ ഹിന്ദു മതനിന്ദ നടത്തുന്നത്. അമ്പല കമ്മിറ്റി ഭാരവാഹികളാകാന്‍ സിപിഎമ്മുകാര്‍ മത്സരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു. എന്‍ടിയു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ സുരേന്ദ്രന്.
വിദ്യാഭ്യാസ വകുപ്പില്‍ വന്‍ അഴിമതിയാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച യൂണിഫോമിന് 237 രൂപ എഴുതി വാങ്ങി 50 രൂപ വിലയുള്ള യൂണിഫോം നല്കി വിദ്യാഭ്യാസ മന്ത്രി നടത്തിയ അഴിമതിയെപ്പറ്റി മറുപടി പറയണം. കേരള കൈത്തറിയെ പ്രോത്സാഹിപ്പിക്കേണ്ട സര്‍ക്കാര്‍ തമിഴ്നാട്ടില്‍ നിന്ന് തുണിവാങ്ങിക്കുന്നു. സ്കൂള്‍ ഉച്ചഭക്ഷണത്തിനായി കേന്ദ്രം നല്കിയ 2010 കോടിയില്‍ കേരളത്തില്‍ എത്ര ചിലവഴിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
നിയമനാംഗീകാരം ലഭിക്കാതെ പതിനായിരക്കണക്കിന് അധ്യാപകരാണ് പുറത്ത് നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 25 കോടിയോളം വിദ്യാര്‍ഥികളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാന്‍ ഐഐടി പോലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗ്രാമങ്ങളിലും ആരംഭിക്കുമ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ നയത്തെ എതിര്‍ത്ത് സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഭാവി പന്താടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
എന്‍ടിയു സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന അധ്യക്ഷന്‍ എസ്.കെ. ജയകുമാര്‍ എഫ്യുഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍, ഗവണ്മെന്റ് പ്രസ് വര്‍ക്കേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി. സി.കെ. ജയപ്രസാദ്, ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഐ. അജയ്കുമാര്‍, എന്‍ടിയു സംസ്ഥാന ജനറല്‍ സെകട്ടറി ടി. അനൂപ് കുമാര്‍, സംസ്ഥാന ട്രഷറര്‍ എം.ടി. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: