ന്യൂദല്‍ഹി: ലാപ്‌ടോപ്, ടാബ്‌ലെറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര നടപടികള്‍ താത്ക്കാലികമായി നിര്‍ത്തി വയ്‌ക്കുന്നു. രാജ്യത്ത് ഇവ ഇറക്കുമതി ചെയ്ത് വിതരണം നടത്തുന്ന കമ്പനികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് കേന്ദ്രത്തിന്റെ തീരുമാനം.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി കമ്പനികള്‍ക്ക് കൂടുതല്‍ സമയം നല്കുന്നതിനായാണ് നടപടികള്‍ താത്ക്കാലികമായി നിര്‍വയ്‌ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എത്ര നാളത്തേക്കാണ് നടപടകള്‍ വൈകിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: