ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ രാഹുലിന് ആശ്വാസമായെങ്കിലും സ്റ്റേയുടെ കാലാവധി അപ്പീലില്‍ അന്തിമ വിധി വരും വരെ. കേസില്‍ നിയമയുദ്ധം ഇനിയും ബാക്കി.
സിജെഎം കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ ഈ മാസം സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചേക്കും. വിധിയും ശിക്ഷയും നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞെങ്കിലും സെഷന്‍സ് കോടതി അപ്പീല്‍ തീര്‍പ്പാക്കും വരയെ ഇതു നിലനില്‍ക്കൂ. കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇതില്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടില്ല.
രാഹുലിന്റെ അപ്പീല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കും വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ. അതിനാല്‍ കേസ് സെഷന്‍സ് കോടതിയില്‍ തുടരും. അപ്പീല്‍ സെഷന്‍സ് കോടതി തള്ളിയാല്‍ രാഹുല്‍ വീണ്ടും അയോഗ്യനാകും. അപ്പോള്‍ വീണ്ടും അതിനെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്കി തീര്പ്പാക്കുവരെ ശിക്ഷയ്ക്ക് സ്റ്റേ ചോദിക്കണം. ഇങ്ങനെ പോകും തുടര്‍നടപടികള്‍.
സുപ്രീംകോടതി രാഹുലിന് നല്‍കിയത് ശക്തമായ മുന്നറിയിപ്പാണ്. രാഹുലിന്റെ പ്രസ്താവനകള്‍ നല്ല ഉദ്ദേശ്യത്തിലായിരുന്നില്ലെന്നും പൊതുപ്രവര്‍ത്തകര്‍ പ്രസംഗിക്കുമ്പോള്‍ ജാഗ്രതയും മിതത്വവും പാ
ലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. രാഹുലിന്റേത് തെറ്റായ പരാമര്‍ശമാണെന്നും പരമാവധി ശിക്ഷ നല്‍കിയത് തെറ്റായെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇതിലൂടെ രാഹുല്‍ തെറ്റുകാരനാണെന്ന് പരോക്ഷമായ സൂചന നല്‍കുകയാണ് സുപ്രീംകോടതി.
ഒരു ദിവസം കുറഞ്ഞിരുന്നെങ്കില്‍ പോലും ശിക്ഷ നിലനില്‍ക്കുമായിരുന്നുവെന്ന കോടതി പരാമര്‍ശം രാഹുലിന്റേത് അപകീര്‍ത്തിപരമായ വാക്കുകളാണെന്ന് ശരിവയ്ക്കുന്നതിന് തുല്യമാണ്. ജനപ്രതിനിധിയെ അയോഗ്യരാക്കുന്നതിനുള്ള പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം നല്‍കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നാണ് സുപ്രീംകോടതി പരാമര്‍ശിച്ചത്. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും, വാചകങ്ങള്‍ നല്ല ഉദ്ദേശ്യത്തിലായിരുന്നില്ലെന്നതില് സംശയമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: