തൃശൂര്‍: രാജ്യത്ത് ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി നിലനിര്‍ത്തുന്നതിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന എല്‍ഐസി ഏജന്റുമാര്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നടപ്പാക്കണമെന്ന് ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. എല്‍ഐസി ഏജന്റ് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവും പകലും നോക്കാതെ എല്‍ഐസിയുടെ സാമ്പത്തിക സ്രോതസ്സായി പ്രവര്‍ത്തിക്കുന്ന എല്‍ഐസി ഏജന്റ്മാരെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് മാനേജ്മെന്റ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ആ സാഹചര്യം മാറ്റിയെടുക്കുന്നതിനുവേണ്ടി എല്‍ഐസി ജീവനക്കാര്‍ക്ക് നല്കുന്ന രീതിയില്‍ ഗ്രാറ്റുവിറ്റി, പെന്ഷന് ഉള്‍പ്പെടെയുള്ള എല്ലാവിധ ആനുകൂല്യങ്ങളും നല്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഏജന്റ് സംഘ് ഫെഡറേഷന് പ്രസിഡന്റ് കെ.ടി. രാജ് അധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, തൃശ്ശൂര്‍ ജില്ലാ ബിഎംഎസ് സെക്രട്ടറി സേതു തിരുവെങ്കിടം, സംസ്ഥാന സമിതി അംഗം ജയകുമാര്‍, എ.സി. കൃഷ്ണന്, ഡെവലപ്മെന്റ് ഓഫീസേഴ്സ് വൈസ് പ്രസിഡന്റ് ഈശ്വരന് നമ്പൂതിരി, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ദ്വാരക എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി ജയകുമാര്‍. കെ തിരുവനന്തപുരം (പ്രസിഡന്റ്), ഗിരീഷ് പി.കെ. കോഴിക്കോട് (സെക്രട്ടറി), കെ.ടി. രാജു (ഖജാന്‍ജി) എന്നിവരെയും 18 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: