ബംഗളൂരു: ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു.ശനിയാഴ്ച രാത്രി ഏഴിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്.ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമായിരുന്നുവെന്ന് ഐ എസ് ആര് ഒ അറിയിച്ചു.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ പശ്ചാത്തലത്തില്‍ അഞ്ച് ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും.17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഈ മാസം ഒന്നിനാണ് ചാന്ദ്രയാന്‍ 3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിന് സമീപം എത്തിയത്.
ചാന്ദ്രോപരിതലത്തില്നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഈ പ്രക്രിയ 17-ന് നടക്കും. ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുക 23നാണ്. ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങുന്ന റോവര്‍ ചാന്ദ്രോപരിതലത്തില്‍ ശാസത്രീയ പരിശോധന നടത്തും.
ജൂലൈ 14 ഉച്ചകഴിഞ്ഞ് 2.35നാണ് ചന്ദ്രയാന്‍-3 വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: