Categories: Badminton

എച്ച് എസ് പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍; തോല്‍പ്പിച്ചത് പ്രിയാന്‍ഷു രജാവതിനെ

21-18, 21-12 എന്ന സ്‌കോറിനാണ് പ്രണോയ് വിജയിച്ചത്

Published by

 സിഡ്നി: മലയാളി താരം എച്ച് എസ് പ്രണോയ്  ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. പ്രണോയ് ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത്തിനെയാണ് പരാജയപ്പെടുത്തിയത്.

21-18, 21-12 എന്ന സ്‌കോറിനാണ് പ്രണോയ് വിജയിച്ചത്. മത്സരം 43 മിനിറ്റ്  നീണ്ടുനിന്നു.

ഫൈനലില്‍ വിജയിച്ചാല്‍ 420000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക ലഭിക്കുക. നേരത്തേ  2022ല്‍ സയ്യിദ് മോദി ഇന്റര്‍നാഷണലിലും  പ്രണോയ്  രജാവത്തിനെ മറികടന്നിരുന്നു. ലോക 31-ാം നമ്പര്‍ താരമാണ് രജാവത്. പ്രണോയ് ലോക റാങ്കിംഗില്‍ ഒമ്പതാമതാണ്.

അതേസമയം രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 12-ാം നമ്പര്‍ താരം അമേരിക്കയുടെ ബെയ്വെന്‍ ഷാങ്ങിനോട്  തോറ്റു.  12-21, 17-21 എന്ന സ്‌കോറിനാണ് സിന്ധു കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക