ന്യൂദല്‍ഹി കുടുംബത്തിലെ ഒരാള്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയാല്‍ ബന്ധത്തിലുള്ളവര്‍ ശതകോടികള്‍ സമ്പാദിക്കുന്ന കാലം പഴങ്കഥയാക്കുകയാണ് മോദിയും യോഗിയും. പ്രധാനമന്ത്രി മോദിയുടെയും യുപി മുഖ്യമന്ത്രി യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡില്‍ തീര്‍ത്ഥയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയതിന്റെ വീഡിയോ മുഴുവന്‍ ഇന്ത്യക്കാരും കണ്ടുപഠിക്കേണ്ട ഒന്നാണ്. കാരണം ഇരുവരുടെയും സഹോദരിമാര്‍ ലളിത ജീവിതത്തിന്റെ ഉദാത്തമാതൃകകളാണ്. മന്ത്രിമാരുടെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ജോലിയും പദവികളും തട്ടിയെടുക്കുന്ന ഇക്കാലത്ത് ഇന്ത്യയിലെ രണ്ട് ശക്തരായ നേതാക്കളുടെ സഹോദരിമാര്‍ കണ്ടുമുട്ടിയ ലളിതവും നിഷ്കളങ്കവുമായ നിമിഷങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കൗതുകമാവുകയാണ്. ഇതുവഴി മോദിയുടെ യോഗിയും ഒരിയ്ക്കല്‍ കൂടി അവരുടെ മഹത്വം നിശ്ശബ്ദം വിളംബരം ചെയ്യുകയാണ്.
യോഗിയുടെ സഹോദരി ശശി ദേവി ഒരു ചെറിയ പെട്ടിക്കട നടത്തുകയാണെങ്കില്‍ മോദിയുടെ സഹോദരി വസന്തി ബെന്‍ സാധാരണ വീട്ടമ്മ. അകമ്പടി വാഹനങ്ങളോ, പൊലീസിന്റെ സുരക്ഷാവലയമോ ഇല്ലാതെ ഇവര്‍ യാത്ര ചെയ്യുന്നു. സാധാരണമായ ഒരു തീര്‍ത്ഥാടനവേളയില്‍ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ അവര്‍ പരസ്പരം ആലിംഗനം ചെയ്തു. ലളിതമായ കുശലങ്ങള്‍ കൈമാറി.
പക്ഷെ പലര്‍ക്കും അത് ഒരു അസാധാരണ നിമിഷമായിരുന്നു. ഇന്ത്യയിലെ ഏറ്റവും കരുത്തരായ രണ്ടുപേരുടെ സഹോദരിമാര്‍ കണ്ടുമുട്ടിയ നിമിഷം പലരും ആവേശപൂര്‍വ്വം വീഡിയോയിലും ക്യാമറയിലും പകര്‍ത്തിയിരുന്നു.
മംഗളകാര്യങ്ങള്‍ക്ക് ശുഭകരമായ ശ്രാവണമാസത്തില്‍ പോറി ജില്ലയിലെ ഗര്‍വാളിലെ നീലകണ്ഠ മഹാദേവക്ഷേത്രം സന്ദര്‍ശിക്കാന്‍ ഭര്ത്താവിനൊപ്പമെത്തിയതായിരുന്നു വസന്തി ബെന്‍. ശിവനെ വണങ്ങി അവര്‍ കോതാരി ഗ്രാമത്തിലെ പാര്‍വ്വതി ക്ഷേത്രത്തിലേക്ക് പോയി. അവിടെ വെച്ചാണ് യോഗി ആദിത്യനാഥിന്റെ സഹോദരി ശശിയെ കണ്ടത്. ഇരുവരും കണ്ടുമുട്ടുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ഇത് ലാളിത്യത്തിന്റെയും ഇന്ത്യന്‍ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കാതലാണ് ബസന്തിബെന്നിന്റെയും ശശിയുടെയും കൂടിക്കാഴ്ചയെന്ന് ബിജെപി നേതാവ് അജയ് നന്ദ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: