ചങ്ങനാശ്ശേരി: സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഗണപതി ഭഗവാനെ അവഹേളിച്ചതിനെ തുടര്‍ന്നുളള വിവാദത്തില്‍ തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും.നാളെയാണ് യോഗങ്ങള്‍.
നേരത്തേ സംഘപരിവാര്‍ നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഗണപതി മിത്താണെന്ന് പറഞ്ഞ ശേഷം പ്രതിഷേധം കടുത്തതോടെ മലക്കം മറിഞ്ഞിരുന്നു.എന്നാല്‍ ഷംസീര്‍ പ്രസ്താവന തിരുത്തണമെന്ന നിലപാടില്‍ വിട്ടു വീഴ്ചയില്ലെന്നാണ് എന്‍എസ്എസിന്റെ പക്ഷം.
ഷംസീര്‍ ഗണപതി ഭഗവാവനെ നിന്ദിച്ചതിനെതിരെ എന്‍ എസ് എസ് ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം നഗരത്തില്‍ നടത്തിയ നാമജപ ഘോഷയാത്രയും നടത്തി. പിന്നാലെ അനുമതിയില്ലാതെ സംഘം ചേര്‍ന്നതടക്കം വകുപ്പുകള്‍ ചുമത്തി എന്‍ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെയടക്കം പ്രതിയാക്കി ആയിരത്തില്‍ പരം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഷംസീര്‍ തിരുത്തിയാല്‍ മാത്രം പോരാ, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് എന്‍ എസ് എസ് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: