ഇസ്ലാമബാദ് : തോഷഖാന അഴിമതി കേസില്‍ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറസ്റ്റില്‍. കേസില്‍ ഇമ്രാന് ഖാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള വിവരം പങ്കുവെച്ചത്.
പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടി ചെയര്മാന് കൂടിയായ ഇമ്രാന് ഖാന് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും 3 വര്‍ഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ വിധിച്ചത്. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇമ്രാന് ഖാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇമ്രാന് ഖാനെ പാക് പോലീസ് അറസ്റ്റ് ചെയ്തത്. സമന് പാര്‍ക്കില്‍ നിന്ന് അറസ്റ്റിലായ ഇമ്രാന് ഖാനെ ലഹോറിലേക്ക് കൊണ്ട് പോകുമെന്നാണ് പാക് മാധ്യമങ്ങളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: