ബംഗളുരു: ചന്ദ്രയാന്‍-3 പേടകം ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പിന്നിട്ട് ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുളള പ്രവേശനം ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ്. പേടകം സാധാരണ നിലയിലാണെന്നും ഈ മാസം 23 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നും ബഹിരാകാശ ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു.
ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണ് ചന്ദ്രയാന്‍-3ല്‍ ഉളളത്. ഏകദേശം 3,900 കിലോഗ്രാം ഭാരമുണ്ട് ഇതിന്. പേടകത്തിലെ ഉപകരണങ്ങള്‍ ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കും.
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യമാണ് ചന്ദ്രയാന്‍-3. ജൂലൈ 14 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലായിരുന്നു വിക്ഷേപണം.
ചന്ദ്രയാന്‍-2 ദൗത്യം 2019-ല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തവെ വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ തുടര്‍ ശ്രമമാണ് ചന്ദ്രയാന്‍-3. ചാന്ദ്രയാന്‍-2 അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: