ചാലക്കുടി: വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പത്തിലാക്കാന്‍ വൈസ്മെന്‍ ക്ലബ്ബ് എക്സാം പോയിന്റ് എന്ന ആപുമായി രംഗത്ത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. കേരളത്തിലെ നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആപ് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഭാരവാഹികള്‍ പറയുന്നു.
അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള സ്റ്റേറ്റ് സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആപ് നല്‍കാനാണ് പദ്ധതി. പഞ്ചായത്തംഗത്തിന്റെ കത്ത് മാത്രമാണ് വേണ്ടത്. ഈ ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാനും മികച്ച അധ്യാപകരുടെ ശിക്ഷണവും ക്ലാസും ലഭിക്കും.
വൈസ്‌മെന്‍ കൊരട്ടി സെന്‍ട്രലിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കംകുറിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും ഭാരാവാഹികളായ കെ.എസ്. ജയേഷ്, നിജു ജോയി, ബെസ്റ്റിന്‍ ജോസ്, പി.എന്‍. മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: