തിരുവനന്തപുരം:ഗണപതി ഭഗാവനെ വെറും മിത്താണെന്ന് അപമാനിച്ച എ.എന്‍.ഷംസീറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഗണപതിയെയും പാര്‍വ്വതീദേവിയെയും നിന്ദിച്ച് സന്ദീപാനന്ദഗിരി. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം നിലവാരമില്ലാത്ത പരിഹാസം ഗണപതി ഭഗവാനും പാര്‍വ്വതി ദേവിയ്ക്കും എതിരെ ചൊരിഞ്ഞിരിക്കുന്നത്.
“ഓം വിഘ്നേശ്വരായ നമ
പണ്ട് കോട്ടയം എന്‍എസ്എസിലെ കുട്ടികളോട് ഗണപതിയുടെ തല പോയി ആനയുടെ തല വന്ന കഥ പറഞ്ഞു കൊടുത്തപ്പോള്‍ ശാസ്ത്രബോധം ഉള്ള ഒരു നായരുകുട്ടി പറഞ്ഞു. പാര്‍വ്വതി ദേവിയുടെ കുളിമുറിയുടെ വാതിലിന് കുറ്റിയില്ലാത്തതാണ് ഇതിനെല്ലാം കാരണമെന്ന്…”- ഇതായിരുന്നു സന്ദീപാനന്ദഗിരിയുടെ ട്വീറ്റ്.
ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഗണപതിയുടെ പിതൃത്വത്തെ നിന്ദ്യവും നീചവും അശ്ലീലവുമായ രീതിയില്‍ വിവരിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമായ ഫെയ്സ്ബുക്ക് കുറിപ്പിട്ട സന്ദീപാനന്ദഗിരിയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 (എ), 153 (ബി), 295, 298 വകുപ്പുകള്‍ പ്രകാരവും ഐടി നിയമം 67 വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. .
ഫേസ്ബുക്കില്‍ തന്നെ സന്ദീപാനന്ദഗിരിയുടെ ഈ കമന്റിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ആണ് ഉയരുന്നത്. ഇതിനിടെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് തന്നെ ഷംസീറിന് അനുകൂലമായി നടത്തിയ പ്രസ്താവന തിരുത്തി ഹിന്ദുപ്രതിഷേധത്തെ തണുപ്പിക്കാന്‍ ശ്രമം നടത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: