തൃശൂര്‍: കോമണ്‍വെല്‍ത്ത് വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ അഞ്ജന ശ്രീജിത്ത് ഇപ്പോള്‍ നടക്കുന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 81 കെ.ജി. വിഭാഗത്തില്‍ ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ വെങ്കല മെഡല്‍ നേടി.
ഈ വര്‍ഷം നാഗര്‍കോവിലില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും കോഴിക്കോട് നടന്ന ഓള് ഇന്ത്യ ഇന്റര്‍യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പിലും അഞ്ജന ചാമ്പ്യനായിരുന്നു. തൃശൂര്‍ സെ. മേരീസ് കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അഞ്ജന ഇന്ത്യന്‍ ടീം കോച്ചായിരുന്ന ചിത്ര ചന്ദ്രമോഹന്റെ കീഴില്‍ ഏഴു വര്‍ഷമായി തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വെയ്റ്റ്ലിഫ്റ്റിംഗ് സെന്ററിലാണ് പരിശീലനം നേടുന്നത്. വേങ്ങ പള്ളി തെക്കുംതറ തയ്യില്‍ ഹൗസില്‍ ശ്രീജിത്തിന്റെയും കവിതയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: