ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ദേവസ്വത്തോട് ആവശ്യപ്പെട്ടു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരസഭ 25, 26 വാര്‍ഡുകളിലെ പ്രതിനിധികള്‍ 2010 മുതല്‍ ബിജെപിക്കാരാണ്. സ്ഥിരതാമസക്കാരായ പരിസരവാസികളുടെ ബുദ്ധിമുട്ട് ജനപ്രതിനിധികള്‍ക്ക് കാണാതിരിക്കാനാകില്ല.
കഴിഞ്ഞ ദിവസം ദേവസ്വം പറമ്പില്‍ ആനപ്പിണ്ടവും പ്ലാസ്റ്റിക്കും കത്തിക്കുകയും പരിസരവാസികള്‍ പരാതി പറയുകയും ചെയ്തു. ഉല്‍സവകാലത്ത് പതിനായിരക്കണക്കിന് ആളുകളും മാസാമാസം ആയിരങ്ങളും ഭക്ഷണം കഴിക്കുന്ന ഊട്ടുപുരയിലെ മാലിന്യങ്ങള്‍ ഇപ്പോള്‍ സമീപത്തെ കുളത്തിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. കുളം മാലിന്യത്താല്‍ നിറഞ്ഞു കഴിഞ്ഞു. ഇവിടെ ഒരു ട്രീറ്റ്മെന്റ് പ്ലാന്റ് അത്യാവശ്യമാണ്. ഉത്സവ കാലം 10 ദിവസം വരുന്ന ടണ്‍ കണക്കിന് ആനപ്പിണ്ടം സംസ്കരിക്കാനും ഖരമാലിന്യ സംസ്കരണത്തിനും നൂതന മാര്‍ഗങ്ങള്‍ ഉണ്ടാക്കണം. കഴിഞ്ഞ ഉല്‍സവകാലത്ത് പ്ലാസ്റ്റിക് കുഴിച്ച് മൂടിയത് നഗരസഭ തുറപ്പിച്ച് നീക്കുകയുണ്ടായി. ഉല്‍സവകാലത്ത് ക്ഷേത്രത്തിന് ചുറ്റും ചിതറിക്കിടന്നിരുന്ന ആയിരക്കണക്കിന് ജോഡി ചെരുപ്പ് ഉത്സവം കഴിഞ്ഞ് എട്ടാം ദിവസം മാറ്റിയത് വാര്‍ഡ് കൗണ്‍സിലറും നഗരസഭയും ഇടപെട്ടിട്ടാണ്. ദേവസ്വം മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മൂലം പരിസ്ഥിതിക്കും പരിസരവാസികള്‍ക്കും ഭക്തജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ദേവസ്വം അടിയന്തരമായി ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷാജുട്ടന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്, സരിത സുഭാഷ്, സ്മിത കൃഷണകുമാര്‍, അമ്പിളി ജയന്, വിജയകുമാരി അനിലന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വത്തിനെതിരെ മാലിന്യവുമായി ബന്ധപ്പെട്ട് പരിസരവാസികളില്‍ നിന്ന് നിരന്തരമായി പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലായിരുന്നു യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: