മണിപ്പൂര്‍ : മണിപ്പൂjര്‍ പ്രശ്നം, രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ വെളളിയാഴ്ചത്തേക്ക് പിരിഞ്ഞു. മണിപ്പൂരിലെ അക്രമ വിഷയത്തില്‍ ലോക്സഭ രണ്ട് തവണ നിര്‍ത്തിച്ചു.
രാജ്യസഭ ഉച്ചയ്ക്ക് 12 മണിക്ക് ആദ്യം നിര്‍ത്തിവച്ച ശേഷം വീണ്ടും സമ്മേളിച്ചപ്പോള്‍, രാജസ്ഥാനിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ചട്ടം 176 പ്രകാരം രാജസ്ഥാന് വിഷയത്തില്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്ന് സഭാ നേതാവ് പിയൂഷ് ഗോയല്‍ പറഞ്ഞു. അതേസമയം എല്ലാ നടപടികളും നിര്‍ത്തിവച്ച് മണിപ്പൂര്‍ വിഷയം ചട്ടം 267 പ്രകാരം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ലോക്സഭയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആദ്യം പിരിഞ്ഞതിന് ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ സഭ രണ്ട് ബില്ലുകള്‍ പാസാക്കി. അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് ബില്‍ 2023 ഇന്ന് സഭയില്‍ അവതരിപ്പിച്ചു.കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, ജെഡിയു തുടങ്ങിയ പ്രതിപക്ഷ കക്ഷി അംഗങ്ങള്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം തുടര്‍ന്നതിനാല്‍ 12.50 വരെ നിര്‍ത്തിവച്ചു. നേരത്തെ, ലോക്സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, ജെഡിയു, തുടങ്ങിയ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്ക് ഇരച്ചുകയറി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെ, സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തര വേള മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: