തലശ്ശേരി: പാനൂര്‍ കൊളവല്ലൂര്ദേശത്ത് കുന്നോത്ത്പറമ്പ് പള്ളേരി വടക്കയില്‍ സിപിഎം പ്രവര്‍ത്തകനായ അജയനെ വെട്ടിക്കൊന്ന കേസില്‍ ഏഴു ബിജെപി പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിമല്‍ വെറുതെ വിട്ടു.
ഐ.പി.സി 143, 147, 148, 452, 302, 149 എന്നീ വകുപ്പുകള്‍ പ്രകാരം ബിജെപി പ്രവര്‍ത്തകരായ കൊളവല്ലൂര്‍ സ്വദേശികളായ കുണ്ടുപറമ്പത്ത് കൃഷ്ണന്റെ മകന് മനോജ്, കുറ്റിയന്റവിട പൂവത്താന്‍ കുഞ്ഞിരാമന്റെ മകന് കെ.പി. ഷിജിത്ത്, കൂലിച്ചാലില് രാജന്റെ മകന് ജിജേഷ്, പീടികയുള്ള പറമ്പത്ത് ഭാസ്കരന്റെ മകന് വിനീഷ്, കുളിച്ചാലില്‍ കോരന്റെ മകന് സജിത്ത്, കിഴക്കെ കോരച്ചന്‍ കണ്ടി രാമക്യഷ്ണന്റെ മകന് രാജേഷ് കുമാര്‍, താഴയുള്ളതില് നാണുവിന്റെ മകന് പി.എന്‍ മോഹനന്, തറ പുറത്ത് കുമാരന്റെ മകന് പ്രജീഷ്, മൈനറായ ലിഖില്‍ എന്നീ ഒന്‍പത് പേരായിരുന്നു കേസ്സിലെ പ്രതികള്‍
കേസ്സിലെ നാലാം പ്രതി ലിഖിലിനെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രത്യേകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് മരണപെട്ടു. കേസിലെ ഏഴാം പ്രതി രാജേഷ് കുമാറിനെ സംഭവത്തിന് ഒരു വര്‍ഷത്തിന് ശേഷം സി.പിഎം. പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊല്ലുകയും ചെയ്തിരുന്നു.
11.03.2009 ന് വൈകിട്ട് 7.45 ന് സി.പി.എം അനുഭാവിയായ അജയനെ കൊല്ലണം എന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ബി.ജെ.പി. പ്രവര്‍ത്തകരായ ഒന്നു മുതല്‍ മൂന്നും പ്രതി പട്ടികയില്‍ നാലാമത് പറഞ്ഞിരുന്ന മൈനറായ കുറ്റാരോപിതനും 5 മുതല്‍ 9 ഉം മറ്റും കണ്ടാല്‍ അറിയാവുന്ന മൂന്ന് പ്രതികളും കൂടി സംഘം ചേര്‍ന്ന് മാരകായുധങ്ങളാല്‍ ആക്രമിക്കുകയും അജയന് തൊട്ടടുത്തുള്ള കുമാരന്റെ വീട്ടിലേക്ക് ഓടിക്കയറുകയും പിന്തുടര്‍ന്ന പ്രതികള്‍ അവിടെ വെച്ച് കൊല പെടുത്തിയെന്നാണ് കേസ്റ്റ്
പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകനായ എന്‍. ഭാസ്കരന് നായര്‍ ,ടി. സുനില്‍ കുമാര്‍, പി.പ്രേമരാജന്‍ എന്നിവരാണ് ഹാജരായത്. വിചാരണ പൂര്‍ത്തിയായി 3 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: