Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയ്‌ക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി; പള്ളിയുടെ ചരിത്രം പരിശോധിക്കാന്‍ സര്‍വ്വേ തുടങ്ങി

ഹിന്ദുക്ഷേത്രം തകര്‍ത്തിട്ടാണോ ഗ്യാന്‍ വാപി പള്ളി ഉയര്‍ത്തിയിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താനായി പള്ളിയില്‍ പുരാവസ്തുവകുപ്പിനെ പരിശോധന അനുവദിച്ച് സുപ്രീംകോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 04:18 pm IST
in India

ന്യൂദല്‍ഹി: ഹിന്ദുക്ഷേത്രം തകര്‍ത്തിട്ടാണോ ഗ്യാന്‍ വാപി പള്ളി ഉയര്‍ത്തിയിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താനായി പള്ളിയില്‍ പുരാവസ്തുവകുപ്പിനെ പരിശോധന അനുവദിച്ച് സുപ്രീംകോടതി. പുരാവസ്തു വകുപ്പിന്റെ പരിശോധന സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്ച തള്ളി. പുരാവസ്തുവകുപ്പ് ഗ്യാന്‍വാപി പള്ളിയില്‍ നടത്തുന്ന സര്‍വ്വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംജുമാന്‍ ഇന്ദെസാമിയ മസ് ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് വെള്ളിയാഴ്ച സുപ്രീംകോടതി വിധി ഉണ്ടായത്.

ചീഫ് ജസ്റ്റിസ് ഡി.വൈ . ചന്ദ്രചൂഡും ജസ്റ്റിസ് പര്‍ദ്ദിവാലയുമാണ് വിധി പുറപ്പെടുവിച്ചത്. അംജുമാന്‍ ഇന്ദെസാമിയ മസ് ജിദ് കമ്മിറ്റിയ്‌ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹുസെഫാ അഹ്മദിയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്തയും ഹാജരായി. 

പള്ളിക്കെട്ടിടത്തിന് പരിക്കൊന്നുമില്ലാതെയാണ് സര്‍വ്വേ നടത്തുകയെന്ന് പുരാവസ്തുവകുപ്പ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പരിശോധന നടക്കട്ടെയെന്നുമായിരുന്നു സുപ്രീംകോടതി നിലപാട്. ഇക്കാര്യത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു സുപ്രീംകോടതി.  

ഇതിനെ തുടര്‍ന്ന് പുരാവസ്തുവകുപ്പ് വെള്ളിയാഴ്ച പരിശോധന തുടങ്ങി. 17ാം നൂറ്റാണ്ടിലെ ഈ പള്ളിയുടെ ചരിത്രപശ്ചാത്തലം തീരുമാനിക്കലാണ് സര്‍വ്വേയുടെ ലക്ഷ്യം. ഗ്യാന്‍വാപി പള്ളി ഒരു ഹിന്ദുക്ഷേത്രം തകര്‍ത്തിട്ടാണോ ഉയര്‍ത്തിയിരിക്കുന്നത് എന്ന കാര്യവും പരിശോധനയ്‌ക്ക് വിധേയമാക്കും.  

ജൂലായ് ഏഴാം തീയതി വ്യാഴാഴ്ച അലഹാബാദ് ഹൈക്കോടതി പുരാവസ്തുവകുപ്പിന്റെ പരിശോധനയ്‌ക്ക് അനുമതി നല്‍കിയിരുന്നു. വാരണാസി ജില്ലാകോടതിയുടെ വിധി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു അലഹബാദ് ഹൈക്കോടതി. നീതിയുടെ താല്‍പര്യപ്രകാരം ഈ സര്‍വ്വേ ഇരുസമുദായത്തിനും ഗുണകരമാണെന്നായിരുന്നു വാരണാസി ജില്ലാ കോടതിയുടെ വിധി. 

ഗ്യാന്‍വാപി പള്ളി കെട്ടിടം മുഴുവനായി ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നായിരുന്നു പരാതിക്കാരായ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.  “വിശ്വാസികള്‍ ദേഹം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന പള്ളിക്കുള്ളിലെ കുളം ഒഴികെ പള്ളിയുടെ ബാക്കി എല്ലാ ഭാഗങ്ങളും ശാസ്ത്രീയമായും പുരാവസ്തുപരമായും പരിശോധിക്കാനാണ് ഞങ്ങള്‍ കോടതിയോട് ആവശ്യപ്പെട്ടത്. .” – ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ മോഹന്‍ വ്യക്തമാക്കി.  

കാശിവിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ പുരാവസ്തുവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള വാരണാസി കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പട്ട് മുസ്ലിം സമുദായം നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി സര്‍വ്വേ നടത്താമെന്ന് വിധിച്ചത്. ഇത് രണ്ടുസമുദായങ്ങള്‍ക്കും നല്ലതാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.  

കാശി വിശ്വനാഥ ക്ഷേത്രവും തൊട്ടടുത്തുള്ള ഗ്യാന്‍വാപി പള്ളിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഗ്യാന്‍വാപി പള്ളിയെ പുരാവസ്തു പരിശോധനയ്‌ക്ക് വിധേയമാക്കലാണെന്ന ഹിന്ദുവിഭാഗം അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ മോഹന്റെ വാദം നേരത്തെ വാരണാസി ജില്ലാ കോടതിയും പിന്നീട് അലഹബാദ് ഹൈക്കോടതിയും അംഗീകരിച്ചു.    

ഗ്യാന്‍വാപി പള്ളിക്കുളത്തിലെ വസ്തു ജലധാരയുടെ ഭാഗമോ അതോ ശിവലിംഗമോ?

അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ കുളത്തില്‍ കിടക്കുന്ന വസ്തു ശിവലിംഗമാണെന്ന ഹിന്ദു വിഭാഗത്തിന്റെ വാദം അംഗീകരിച്ച് ആ വസ്തുവിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്താന്‍ അലഹബാദ് കോടതി വിധിച്ചിരുന്നു. ഈ വിധി തല്‍ക്കാലത്തേക്ക് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ഇതും വലിയ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്നമാണ്. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗമെന്ന് ഹിന്ദുവിഭാഗം വിളിക്കുന്ന വസ്തുവിന്റെ കാലപ്പഴക്കവും നിജസ്ഥിതിയും മനസ്സിലാക്കാനാണ് കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള  ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. എന്നാല്‍ മുസ്ലിം വിഭാഗം ഇതിനെ ഒന്നടങ്കം എതിര്‍ക്കുകയാണ്. ശിവലിംഗമാണെന്ന് ഹിന്ദു വിശ്വാസികളും പള്ളിയുടെ ഉള്ളിലെ വെള്ളം നിര്‍ത്താന്‍ കെട്ടിയെ കുളത്തിലെ ജലധാരയാണ് അതെന്ന് പള്ളി അധികൃതരും  അവകാശപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് മുസ്ലിം സമുദായം.  

അടുത്ത ഒരു തീയതി വരെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് തല്‍ക്കാലത്തേക്ക് തടഞ്ഞതായി സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് തടഞ്ഞത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം, കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയതുകൊണ്ട് ആ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.  

നേരത്തെ, ഗ്യാന്‍വാപി പള്ളി അധികൃതര്‍ ഇത് ശിവലിംഗമാണെന്ന വാദത്തെ തള്ളിക്കളയുന്നു. സുപ്രീംകോടതി വിധി പ്രകാരം ശിവലിംഗം കണ്ടെത്തിയ ഗ്യാന്‍വാപി പള്ളിയ്‌ക്കുള്ളിലെ പ്രദേശം പൊലീസ് സംരക്ഷണയിലാണ് ശിവലിംഗത്തിന്റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലായിരുന്നു നേരത്തെ സുപ്രീംകോടതിയുടെ ഈ ഉത്തരവ്.  

വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്ര-ഗ്യാന്‍വാപി പള്ളി തര്‍ക്കം: കേസിന്റെ ചരിത്രം

2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗ്യാന്‍വാപി പള്ളിയിലെ പുറംചുമരിനോട് ചേര്‍ന്ന്  ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും അതിനെ ആരാധിക്കാന്‍ അനുവദിക്കണമെന്നും  ആവശ്യപ്പെട്ട് ആറ് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്.. ഇതോടെ ഗ്യാന്‍വാപി പള്ളിസമുച്ചയത്തിന്റെ വീഡിയോ സര്‍വ്വേ നടത്താന്‍ വാരണസി ജില്ലാ കോടതി ഉത്തരവിട്ടു. ഈ സര്‍വ്വേ നടത്തുന്നതിനിടയിലാണ് പള്ളിക്കുളത്തില്‍  ശിവലിംഗത്തിനോട് സാമ്യമുള്ള വസ്തു കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍  ഇത് ശിവലിംഗമല്ല, വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.

ഗ്യാന്‍വാപി പള്ളി വിട്ടുകൊടുക്കാന്‍ മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

കഴിഞ്ഞ ദിവസം ഗ്യാന്‍വാപി പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചിരുന്നു.  

“ഗ്യാന്‍വാപിയെ പള്ളി എന്ന് വിളിച്ചാല്‍ അത് തര്‍ക്കമായി മാറുന്ന സ്ഥിതിയാണ് ഉള്ളത് ദൈവം കാണാന്‍ കണ്ണുകൊടുത്തവര്‍ കാണട്ടെ. പള്ളിയില്‍ ത്രിശൂലത്തിനെന്താണ് കാര്യം? ഞങ്ങള്‍ അത് അതിനുള്ളില്‍ കൊണ്ടുപോയി സ്ഥാപിച്ചതല്ല. ഗ്യാന്‍വാപിയുടെ ചുമരിലും അത് വ്യക്തമാണ്. അവിടെ ജ്യോതിര്‍ലിംഗമുണ്ട്. മറ്റ് നിരവധി വിഗ്രങ്ങളുണ്ട്.” – യോഗി ആദിത്യനാഥ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

“മുസ്ലിങ്ങള്‍ ഗ്യാന്‍വാപിയുടെ മേലുള്ള അവകാശം വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ച യോഗി ആദിത്യനാഥ് ഈ നിര്‍ദേശം സ്വയം പ്രഖ്യാപിക്കാനും മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ചു. ചരിത്രപരമായ അബദ്ധം  തിരുത്തപ്പെടേണ്ടതുണ്ട്.” – യോഗി പറഞ്ഞു. 

Tags: സുപ്രീംകോടതിmosqueസര്‍വേപട്ടിക ജാതിഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

Kerala

100 മുസ്ലിം പള്ളികള്‍ ഉണ്ടെങ്കിലും പുതിയ പളളിക്ക് അനുമതി നിഷേധിക്കാമോ: കേരള ഹൈക്കോടതിയോട് ചോദ്യവുമായി സുപ്രീം കോടതി

India

മഹാരാഷ്‌ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുള്ള പട്ടേൽ കൊല്ലപ്പെട്ടു ; ജുമാ മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങവെ കത്തിക്ക് കുത്തിയത് ഉബേദ് ഖാൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.