തിരുവനന്തപുരം: സിനിമ അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. സംവിധായകന് വിനയന് മുഖ്യമന്ത്രിക്ക് നേരിട്ട് നല്കിയ പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരികവകുപ്പിന് നിര്‍ദേശം നല്‍കിയത്. തന്റെ സിനിമയായ 19-ാം നൂറ്റാണ്ടിന് അവാര്‍ഡ് നല്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണമാണ് വിനയന് ഉന്നയിച്ചത്.
അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന് പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് തെളിവായി നല്കി. ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും എഐവൈഎഫും പരാതി നല്‍കിയിരുന്നു.
ചലച്ചിത്ര അവാര്‍ഡ് വിവാദം ഉയര്‍ന്നപ്പോള്‍ ആരും ഇപെട്ടില്ലെന്നും സുതാര്യമായാണ് അവാര്‍ഡ് നിര്‍ണയം നടന്നതെന്നുമാണ് സംസ്കാരിക മന്ത്രി സജി ചെറിയാന് വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: