വര്‍ക്കല: ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിലേക്ക് സ്വാമി യോഗാനന്ദ തീര്‍ത്ഥയെ തെരഞ്ഞെടുത്തു. സ്വാമി സദ്രൂപാനന്ദ സമാധി പ്രാപിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് ശിവഗിരി മഠത്തില്‍ ചേര്‍ന്ന ധര്‍മ്മസംഘം ട്രസ്റ്റിന്റെ വിശേഷാല്‍ ബോര്‍ഡ് യോഗം ഐകകണ്ഠേന സ്വാമി യോഗാനന്ദയെ തെരഞ്ഞെടുത്തത്.
സ്വാമി യോഗാനന്ദതീര്‍ത്ഥ നിലവില്‍ കാഞ്ചീപുരം സേവാശ്രമത്തിന്റെ പ്രസിഡന്റും കാഞ്ചീപുരത്തെ പ്രമുഖ വിദ്യാലയമായ ശ്രീനാരായണഗുരു മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ സെക്രട്ടറിയുമാണ്. ആയൂര്‍വേദ ചികിത്സാരംഗത്തും ഔഷധനിര്‍മാണ രംഗത്തും വൈദഗ്ദ്ധ്യമുണ്ട്. കോട്ടയം ജില്ലയിലെ നെടുംകുന്നം സ്വദേശിയായ സ്വാമി 1965 ല്‍ ജനിച്ചു. 1984ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 1996 ജനുവരിയില്‍ അന്നത്തെ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന പ്രകാശാനന്ദ സ്വാമിയില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച് സ്വാമി യോഗാനന്ദതീര്ത്ഥയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: