ന്യൂദല്‍ഹി: ദേശീയപാത അതോറിറ്റി കേരളത്തിലെ ദേശീയപാതകളില്‍ 371 അപകട സാധ്യതാ മേഖലകള്‍ (ബ്ലാക് സ്പോട്ട്സ്) തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു.
ഇത്തരം സ്ഥലങ്ങളില്‍ അപകടം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് റീജണല്‍ ഓഫീസര്‍മാര്‍ക്ക് 50 കോടി രൂപ വരെയുള്ള പ്രവര്‍ത്തികള്‍ക്കും പ്രൊജക്ട് ഡയറക്ടര്‍മാര്‍ക്ക് 25 ലക്ഷം രൂപ വരെയുള്ള പ്രവര്‍ത്തികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. 371 ബാക്ക് സ്പോട്ടുകളില്‍ 57 ഇടത്ത് അപകടം ഒഴിവാക്കുന്നതിന് ആവശ്യമായ നവീകരണ നടപടികള്‍ പൂര്‍ത്തിയായെന്നും 157 സ്ഥലങ്ങളില്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: