ഗുരുവായൂര്‍: ഈ വര്‍ഷത്തെ ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം വാദ്യകുലപതി സദനം വാസുദേവന് നല്‍കുമെന്ന് ചിങ്ങ മഹോത്സവ സംഘം ഭാരവാഹികള്‍ അറിയിച്ചു. 10,001 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം.
ഏഴു പതിറ്റാണ്ടിലേറെയായി വാദ്യ സപര്യ പ്രകടമാക്കിയ വാദ്യ കലാകാരനാണ് സദനം വാസുദേവന്‍. വാദ്യകുലപതിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ഗുരുനാഥനായ ഇദ്ദേഹം, വാദ്യകലാധ്യാപകനായി മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമ കൂടിയാണ്. ചിങ്ങം ഒന്നിന് 3 മണിക്ക് വാദ്യ പ്രവീണ്‍ ഗുരുവായൂര്‍ ജയപ്രകാശിന്റെ മേളപ്രമാണത്തില്‍ നൂറ്റമ്പതില്‍പരം വാദ്യ കലാകാരന്മാര്‍ അണിനിരക്കുന്ന മഞ്ജുളാല്‍ തറ മേളത്തിനു ശേഷം ചേരുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ചിങ്ങമഹോത്സവ സംഘം ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത്, കെ.ടി. ശിവരാമന്‍ നായര്‍, ബാലന്‍ വാറണാട്ട്, അനില്‍ കല്ലാറ്റ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: