ഗുരുവായൂര്‍: 1199-ാമാണ്ടത്തെ ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഉച്ച:പൂജക്കുശഷം ശ്രീഗുരുവായൂരപ്പന്റെ സോപാനപ്പടിയില്‍ ആദ്യ കോപ്പി സമര്‍പ്പിച്ച ശേഷമായിരുന്നു പ്രകാശനം. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ദിനേശന് നമ്പൂതിരിപ്പാടിന് പഞ്ചാംഗം നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രന്, കെ.ആര്. ഗോപിനാഥ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ക്ഷേത്രം ഡെ. അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍, പബ്ലിക്കേഷന്‍ അസി. മാനേജര്‍ കെ.ജി. സുരേഷ്കുമാര്‍, ക്ഷേത്രം അസി. മാനേജര്‍ രാമകൃഷ്ണന്, ജ്യോതിഷ പണ്ഡിതരായ ചെത്തല്ലൂര്‍ വിജയകുമാര്‍, കൂറ്റനാട് രവിശങ്കര്‍ പണിക്കര്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ഗുരുവായൂര്‍ ദേവസ്വം വിശേഷങ്ങള്‍, വിഷുഫലം, വ്രതങ്ങളും, വിശേഷ ദിവസങ്ങളും, ഗുരുവായൂര്‍ ക്ഷേത്രമഹാത്മ്യം, പൂജാക്രമം, വഴിപാട് വിവരങ്ങള്‍ ഉള്‍പ്പെടെ പഞ്ചാംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യോതിഷ പണ്ഡിത ശ്രേഷ്ഠരായ ഡോ. കെ. ബാലകൃഷ്ണ വാരിയര്‍ (ഹരിപ്പാട്), പി. ജഗദീശ് പൊതുവാള്, പയ്യന്നൂര്‍ പി. വിജയകുമാര്‍ ഗുപ്തന്, ചെത്തല്ലൂര്‍ കെ.എസ്. രാവുണ്ണി പണിക്കര്‍ കൂറ്റനാട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാംഗം തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: