ന്യൂദല്‍ഹി: ഉദ്യാന്‍ ഉത്സവ് രണ്ടിന്റെ ഭാഗമായി, 2023 ഓഗസ്റ്റ് 16 മുതല്‍ ഒരു മാസത്തേക്ക് (തിങ്കള്‍ ഒഴികെ) അമൃത് ഉദ്യാന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഇത് അധ്യാപകര്‍ക്ക് മാത്രമായി തുറക്കും.
വേനല്‍ക്കാല വാര്‍ഷിക പൂക്കളുടെ പ്രദര്‍ശനമാണ് ഉദ്യാന്‍ ഉത്സവ് രണ്ട് ലക്ഷ്യമിടുന്നത്. സന്ദര്‍ശകര്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ (അവസാന എന്‍ട്രി വൈകുന്നേരം നാലുമണി) പൂന്തോട്ടങ്ങള്‍ സന്ദര്‍ശിക്കാം. നോര്‍ത്ത് അവന്യൂവിനടുത്തുള്ള രാഷ്ട്രപതി ഭവന്റെ 35ാം നമ്പര്‍ ഗേറ്റില്‍ നിന്നാണ് പ്രവേശനം.
2023 ഓഗസ്റ്റ് ഏഴ് മുതല്‍ രാഷ്ട്രപതി ഭവന് വെബ്സൈറ്റില്‍ (https://visit.rashtrapatibhavan.gov.in/) ഓണ്‍ലൈനായി ബുക്കിംഗ് നടത്താം. ഗേറ്റ് നമ്പര്‍ 35 ന് സമീപം സ്ഥാപിച്ചിരിക്കുന്ന സെല്‍ഫ്സര്‍വീസ് കിയോസ്കുകളില്‍ നിന്ന് വാക്ക്ഇന്‍ സന്ദര്‍ശകര്‍ക്ക് പാസുകള്‍ ലഭിക്കും. അമൃത് ഉദ്യാനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ജനുവരി 29 മുതല്‍ മാര്‍ച്ച് 31 വരെ 10 ലക്ഷത്തിലധികം ആളുകളാണ് ഉദ്യാന്‍ ഉത്സവ്1ന് കീഴില്‍ അമൃത് ഉദ്യാന്‍ സന്ദര്‍ശിച്ചത്. അമൃത് ഉദ്യാനോടൊപ്പം സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനില്‍ (Rashtrapati Bhavan Tour Management) സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് രാഷ്ട്രപതി ഭവന് മ്യൂസിയം സന്ദര്‍ശിക്കാം. ഉദ്യാന്‍ ഉത്സവ്കക കാലയളവില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മ്യൂസിയം സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: