ചിക്കാഗോ: ഹൈന്ദവ ആചാരങ്ങൾ അപവിത്രമാക്കുകയും ഹൈന്ദവ ദേവതാ സങ്കല്പങ്ങളെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇടത്പക്ഷത്തിന്റെയും നിയമസഭാ സ്പീക്കറുടെയും നടപടികളിൽ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായി പ്രതിഷേധിച്ച് ആചാരസംരക്ഷണ ദിനം ആചരിച്ചു. “ഗണപതി എന്നത് മിത്തല്ല, മറിച്ച് ഓരോ ഹൈന്ദവ വിശ്വസിയുടെയും സ്വത്വമാണ്” എന്ന് ഗീത മണ്ഡലം പ്രസിഡന്റ് ശ്രീ ജയ് ചന്ദ്രൻ.തദവസരത്തിൽ അറിയിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും പ്രീണനവും ഹൈന്ദവ ആചാരങ്ങളോടുളള ശത്രുതാമനോഭാവത്തോടെയുമുള്ള കേരള സർക്കാരിന്റെ വികലമായ നടപടികളിൽ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായി അപലപിച്ചു. ഹിന്ദുവിന്റെ വിശ്വാസം മാത്രം പുരോഗമനാശയങ്ങൾക്ക് വിലങ്ങുതടിയാവുന്നു എന്ന് പറയുകയും, ഹിന്ദുവിന്റെ ആചാരാനുഷ്ടാനങ്ങളെയും, ദേവതാ സങ്കല്പങ്ങളെയും യഥേഷ്ടം ആവിഷ്കാരസ്വാതന്ത്രൃത്തിന്റെ പേരിൽ അപഹസിക്കാനും ചോദ്യം ചെയ്യുവാനും മുതിരുന്ന ഇടതുപക്ഷ നേതാക്കളും സ്പീക്കറും, ന്യൂനപക്ഷങ്ങളുടെ മതഗ്രന്ഥം ഉദാത്തമെന്നും ഉൽകൃഷ്ടമെന്നും പറയുകയും, അതിന്റെ മഹനീയത കൊട്ടിഘോഷിക്കുകയും ചെയ്യുന്നത് രാഷ്‌ട്രീയ നേട്ടത്തിനപ്പുറം, ഇടതുപക്ഷത്തിൽ കടന്നു കൂടിയ വർഗ്ഗിയവാദികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ആണ് എന്നതിൽ ഒരുസംശയവുമില്ല, ഇത്തരം നടപടികളിലൂടെ ജനങ്ങളെ പരസ്പരം തമ്മിൽ തല്ലിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്നും സർക്കാർ എത്രയും പെട്ടന്ന് തിരിച്ചു പോകണം എന്ന് ചിക്കാഗോയിലെ ഹൈന്ദവ സമൂഹം ഒറ്റകെട്ടായി ആവശ്യപ്പെട്ടു.
മലക്കുകളും സുന്നത്തും ഹലാലും മാലാഖമാരും ഒക്കെ വിശ്വാസത്തിന്റെ ഭാഗമാവുകയും ഗണപതിയും അയ്യപ്പനും ഒക്കെ മിത്തു് ആവുകയും ചെയ്യുന്ന ഡബിൾ സ്റ്റാൻഡ് പ്രത്യയശാസ്ത്രത്തിനെതിരെ ലോകമെമ്പാടുമുള്ള ഹൈന്ദവരും പ്രതികരിക്കണം എന്ന് ചിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷൻ ശ്രീ ജയ് ചന്ദ്രൻ അഭ്യർത്ഥിച്ചു. ആചാരസംരക്ഷണത്തിന്റെ ഭാഗമായി ചിക്കാഗോ ഗീതാമണ്ഡലത്തിൽ നടന്ന ഗണപതി പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: