ന്യൂദല്‍ഹി: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ ഹരിത ഊര്‍ജ്ജം ഉപയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 55 വിമാനത്താവളങ്ങളും 100% ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറല്‍(റിട്ട)ഡോ. വി.കെ. സിംഗ് ലോക്സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നിരുന്നാലും, പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വിമാനത്താവളങ്ങളിലെ കാര്‍ബണ്‍ പുറന്തള്ളലിന്റെ പ്രധാന ഉറവിടമാണ്. അതിനാല്‍ പുനരുപയോഗിക്കാനാവാത്ത ഊര്‍ജ്ജത്തിന് പകരം ഹരിത ഊര്‍ജ്ജം ഉപയോഗിക്കുന്നത് വിമാനത്താവളത്തിന്റെ കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കാന്‍ സഹായിക്കുന്നു.
അതിനാല്‍, ഷെഡ്യൂള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുള്ള, നിലവില്‍ പ്രവര്‍ത്തനക്ഷമമായ എല്ലാ വിമാനത്താവളങ്ങളോടും, വരാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുടെ ഡവലപ്പര്‍മാരോടും ഹരിത ഊര്‍ജ്ജത്തിന്റെ ഉപയോഗം ഉള്‍പ്പെടുന്ന കാര്‍ബണ്‍ ന്യൂട്രാലിറ്റി, നെറ്റ് സീറോ എന്നിവ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ എംഒസിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: