തിരുവനന്തപുരം: മുതലപ്പൊഴിയില്‍ 16 പേര് അടങ്ങുന്ന വള്ളമാണ് മറിഞ്ഞു. മത്സ്യബന്ധനത്തിനിടെ ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. വര്‍ക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉള്‍പ്പടെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷം അവരെ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയവരില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. മുതലപ്പൊഴിയില്‍ അപകടമിപ്പോള് തുടര്‍ക്കഥയാണ്. കഴിഞ്ഞ ഞായറാഴ്ച മുതലപ്പൊഴിയില്‍ വീണ്ടും അപകടമുണ്ടായി. നാല് പേരുമായി കടലില്‍ പോയ വള്ളമാണ് മറിഞ്ഞിരുന്നു. സര്‍ക്കാര്‍ വേണ്ട നടപടികള്‍ മുതലപ്പൊഴിയില്‍ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
അതിനിടെ ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഇത് അവഗണിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മുതലപ്പൊഴിയില്‍ കര്‍ശനമായി വിലക്ക് നടപ്പാക്കണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുതലപ്പൊഴിയിലെ പുലിമുട്ട് നിര്‍മാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് പേരാണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോന്, സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്റണി, റോബിന് എഡ്വിന് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയില്‍ കുടുങ്ങിയ നിലയിലായരുന്നു മൃതദേഹങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: