Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റിക്കാര്‍ഡുമായി ടീം ഇന്ത്യ; മൂന്നാം ഏകദിനത്തില്‍ വിജയം 200 റണ്‍സിന്

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഒരു റിക്കോര്‍ഡ് തകര്‍ത്ത ടീം ഇന്ത്യ. 18 വര്‍ഷം പഴക്കമുള്ള റിക്കോര്‍ഡാണ് ഹാര്‍ദിക പാണ്ഡ്യയും സംഘവും തിരുത്തിക്കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 11:29 pm IST
in Cricket

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഒരു റിക്കോര്‍ഡ് തകര്‍ത്ത ടീം ഇന്ത്യ. 18 വര്‍ഷം പഴക്കമുള്ള റിക്കോര്‍ഡാണ് ഹാര്‍ദിക പാണ്ഡ്യയും സംഘവും തിരുത്തിക്കുറിച്ചത്. ഒരു സെഞ്ചുറി പോലുമില്ലാതെ ഇന്ത്യ ഏകദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റിക്കോര്‍ഡാണ് മൂന്നാം ഏകദിനത്തില്‍ 351 റണ്‍സെടുത്ത് ടീം സ്വന്തമാക്കിയത്. 2005-ല്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 350 റണ്‍സിന്റെ റിക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 2004ല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ നേടിയ ഏഴിന് 349 എന്ന സ്‌കോര്‍ മൂന്നാം സ്ഥാനത്തായി. അതേവര്‍ഷം, ബംഗ്ലാദേശിനെതിരെ ധാക്കയില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 348 റണ്‍സ് നേടാനും ഇന്ത്യക്കായിരുന്നു.

മാത്രമല്ല, റണ്‍സ് അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണ് മുന്നാം ഏകദിനത്തില്‍ സ്വന്തമാക്കിയത്്. 2018ല്‍ മുംബൈയില്‍ നേടിയ 224 റണ്‍സിന്റെ വിജയമമാണ് ഒന്നാമത്. ഏതെങ്കിലും ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഏകദിന പരമ്പര സ്വന്തമാക്കുന്ന ടീമെന്ന റിക്കോര്‍ഡും ഇന്ത്യക്ക് സ്വന്തമായി.

വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ 13-ാം ഏകദിന പരമ്പരയാണിത്. 2007 മുതല്‍ 2023 വരെയുള്ള കണക്കാണിത്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്ത്. സിംബാബ്വെയ്‌ക്കെതിരെ 1996 മുതല്‍ 2021 വരെ 11 ഏകദിന പരമ്പരകള്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തും ഇന്ത്യയും പാകിസ്ഥാനും

പങ്കിടുകയാണ്.  

ഇഷാന്‍ കിഷന്‍ പരമ്പരയുടെ താരം

പോര്‍ട്ട് ഓഫ് സ്പെയിന്‍: മുകേഷ് കുമാറും ഷര്‍ദുല്‍ താക്കുറും തകര്‍ത്തെറിഞ്ഞപ്പോള്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 200 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ബാറ്റുകൊണ്ട് മിന്നിയപ്പോള്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ ഷര്‍ദുല്‍ താക്കൂറും മൂന്നെണ്ണം സ്വന്തമാക്കിയ മുകേഷ് കുമാറും ബൗളിങ്ങില്‍ മിന്നി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടി.  

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 35.3 ഓവറില്‍ വെറും 151 റണ്‍സിന് ഓള്‍ ഔട്ടായി. മത്സരത്തിലെ താരമായി ശുഭ്മാന്‍ ഗില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇഷാന്‍ കിഷനാണ് പരമ്പരയുടെ താരം.

77 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെയും 85 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെയും 51 റണ്‍സെടുത്ത സഞ്ജു സാംസണിന്റെയും പുറത്താകാതെ 70 റണ്‍സെടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും 35 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് 351 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം തന്നെ പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ വെറും 7 റണ്‍സായപ്പോള്‍ ഓപ്പണര്‍മാരായ ബ്രണ്ടന്‍ കിങ്ങും  കെയ്ല്‍ മെയേഴ്‌സും മടങ്ങി. സ്‌കോര്‍ 17 റണ്‍സായപ്പോള്‍ നായകന്‍ ഷായ് ഹോപ്പും (5) പുറത്തായി. മൂന്നുപേരെയും മടക്കിയത് മുകേഷ് കുമാര്‍. ഈ തകര്‍ച്ചയില്‍ നിന്ന് പിന്നീട് കരകയറാന്‍ അവര്‍ക്കായില്ല. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ ഒരുഘട്ടത്തില്‍ എട്ടിന് 88 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇതോടെ അവര്‍ 100 കടക്കില്ലെന്ന് കരുതിയെങ്കിലും ഒന്‍പതാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച അല്‍സാരി ജോസഫ്-ഗുഡകേഷ് മോട്ടി സഖ്യമാണ് സ്‌കോര്‍ 100 കടത്തിയത്. ഗുഡകേഷ് പുറത്താവാതെ 39 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. അള്‍സാരി ജോസഫ് 26 റണ്‍സെടുത്തു. മൂന്നാമനായി ഇറങ്ങിയ അലിക് അതനാസെ 32 റണ്‍സ് നേടി.

വിന്‍ഡീസ് നിരയില്‍ ഏഴ് ബാറ്റര്‍മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. മുന്‍നിര ബാറ്റര്‍മാരായ ബ്രാന്‍ഡണ്‍ കിങ് (0), കൈല്‍ മായേഴ്സ് (4), ഷായ് ഹോപ്പ് (5), കീസി കാര്‍ട്ടി (6), ഷിംറോണ്‍ ഹെറ്റ്മെയര്‍ (4) എന്നിവര്‍ നിരാശപ്പെടുത്തി.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച് കളിച്ച ഇരുവരും വെറും 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. ഒപ്പം ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കിഷന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ ഗില്ലും അര്‍ധസെഞ്ചുറി കണ്ടെത്തി. പരമ്പരയില്‍ ഗില്‍ ആദ്യമായി നേടിയ അര്‍ധസെഞ്ചുറി കൂടിയാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗില്ലിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

ആക്രമിച്ച് കളിച്ച കിഷന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 19-ാം ഓവറിലെ നാലാം പന്തില്‍ താരം പുറത്തായി. യാന്നിക് കാരിയയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച കിഷനെ ഷായ് ഹോപ്പ് സ്റ്റംപ് ചെയ്ത് പുറത്താക്കി. 64 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 77 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ആദ്യ വിക്കറ്റില്‍ ഗില്ലിനൊപ്പം 143 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് സാധിച്ചു.

പിന്നാലെ വന്ന ഋതുരാജ് ഗെയ്‌ക്വാദ് നിരാശപ്പെടുത്തി. വെറും എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ അല്‍സാരി ജോസഫ് പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ഗില്ലിനൊപ്പം ടീം സ്‌കോര്‍ 200 കടത്തിയ സഞ്ജു പിന്നാലെ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ മൂന്നാം അര്‍ധസെഞ്ചുറി കൂടിയാണിത്. വെറും 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്.

എന്നാല്‍ അര്‍ധസെഞ്ചുറിക്ക് പിന്നാലെ സഞ്ജു പുറത്തായി. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച താരം ഹെറ്റ്മെയര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 41 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്സുമടക്കം 51 റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജു മടങ്ങിയ ശേഷം ക്രീസിലൊന്നിച്ച ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗില്‍ അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തി. 92 പന്തില്‍ 11 ബൗണ്ടറികളുടെ സഹായത്തോടെ 85 റണ്‍സെടുത്ത താരത്തെ ഗുഡകേഷ് മോട്ടി പുറത്താക്കി. പിന്നാലെ വന്ന സൂര്യകുമാറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. 47-ാം ഓവറില്‍ 30 പന്തില്‍ 35 റണ്‍സെടുത്ത സൂര്യകുമാറിനെ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താക്കിയെങ്കിലും ഹാര്‍ദിക് അടങ്ങിയില്ല.

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ഏകദിനംVictory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.