ബെംഗളൂരു: ലോകനമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനിയായ തയ് വാനിലെ ഫോക്സ് കോണ്‍ ബെംഗളൂരുവില്‍ പ്രധാനമായും രണ്ട് നിര്‍മ്മാണ പദ്ധതികള്‍ ആരംഭിയ്‌ക്കുമെന്ന് വാര്‍ത്താഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്കത്തില്‍ രണ്ട് പദ്ധതികള്‍ക്കുമായി 60 കോടി ഡോളര്‍ ആണ് മുടക്കുക.
ആപ്പിള്‍ ഐഫോണുകളുടെ കേസിംഗ് കമ്പോണന്‍റുകള്‍ (ക്യാമറ ലെന്‍സുകള്‍, ലെന്‍സ് കവറുകള്‍, മൈക്രോഫോണ്‍ മെഷ് സെറ്റ് തുടങ്ങിയവ…) നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റിന് 35കോടി ഡോളര്‍ ചെലവഴിക്കും. ഇവിടെ 12000 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും.
ചിപുകള്‍ ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതാണ് രണ്ടാമത്തെ യൂണിറ്റ്. ഇതിന് 25കോടി ഡോളര്‍ ചെലവഴിക്കും. ഇത് ഇന്ത്യയുടെ സെമികണ്ടക്ടര്‍ നിര്‍മ്മാണസ്വപ്നത്തിലേക്കുള്ള വന്‍ ചുവടുവെയ്പാണ്.
ഇതോടെ ചൈന പ്ലസ് വണ്‍ എന്ന ഫോക്സ് കോണിന്റെ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചിരിക്കുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകത്തിലെ വികസിത രാഷ്‌ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ചൈനയ്‌ക്ക് പകരമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പറ്റുന്ന ബദല്‍ രാഷ്‌ട്രത്തെയാണ്.(അതാണ് ചൈന പ്ലസ് വണ്‍). അക്കൂട്ടത്തില്‍ ഇന്ത്യ പ്രധാനശക്തിയായി ഉയര്‍ന്നുവരണം എന്നതാണ് മോദിയുടെ ആഗ്രഹം. അതിനുള്ള ഫോര്‍മുലകള്‍ കണ്ടെത്തലും കൂടി മോദിയുടെ വിദേശയാത്രകളുടെ ഭാഗമാണ്.
ഇപ്പോഴിതാ ലോകനമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനിയായ തയ് വാനിലെ ഫോക്സ് കോണ്‍ ബെംഗളൂരുവില്‍ ആരംഭിയ്‌ക്കുന്ന രണ്ട് യൂണിറ്റുകള്‍ ഇന്ത്യയെ ഭാവിയില്‍ സെമികണ്ടക്ടര്‍ നിര്‍മ്മാണ മേഖലയില്‍ വന്‍ശക്തിയാക്കി മാറ്റുന്നതിനുള്ള മുന്നോടിയാണ്.
ഫോക്സ് കോണ്‍ സിഇഒ യംഗ് ല്യു പ്രധാനമന്ത്രി മോദിയുമായി നല്ല സൗഹൃദത്തിലാണ്. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സില്‍ യംഗ് ല്യു പങ്കെടുത്തിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണതോടെ തയ് വാന്‍ കമ്പനിയും ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നു. ഐടി എന്ന ചുരുക്കപ്പേരിന്റെ യഥാര്‍ത്ഥ അര്‍ത്ഥം (IT- India and Taiwan) ഇന്ത്യ (ഐ)- തായ് വാന്‍ (ടി) എന്നാണെന്ന് മോദി പറഞ്ഞ കാര്യം യംഗ് ല്യു ഈ സമ്മേളനത്തില്‍ ഓര്‍മ്മിച്ചിരുന്നു. തീര്‍ച്ചയായും തായ് വാന്‍ ഇന്ത്യയുടെ കുതിപ്പിന് ഒപ്പം നില്‍ക്കുമെന്ന് അന്ന് യംഗ് ല്യു ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: