ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടിയും മുൻ എംഎൽഎയുമായ ജയസുധ ബുധനാഴ്ച ബിജെപിയിൽ ചേർന്നു ദൽഹിയി ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറിയും തെലങ്കാനയുടെ ചുമതലയുള്ള തരുൺ ചുഗ് ജയസുധയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കണമെന്നും, ഇന്ന് രാജ്യത്തിന് പുറത്തുപോകുമ്പോൾ എല്ലാവരും ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഈ പുതിയ ഇന്ത്യയെ സൃഷ്ടിച്ചത് നരേന്ദ്രമോദിയാണെന്നും ജയസുധ പറഞ്ഞു.
ബിജെപി തെലുങ്കാന അധ്യക്ഷന്‍ ജി. കിഷൻ റെഡ്ഡിയാണ് ജയസുധയെ ഔദ്യോഗികമായി ബിജെപിയിലേക്ക് ക്ഷണിച്ചത്. ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ എടാല രാജേന്ദർ ജയസുധയെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
കേന്ദ്ര ടൂറിസം മന്ത്രിയും ബിജെപി തെലങ്കാന അദ്ധ്യക്ഷനുമായ ജി.കിഷൻ റെഡ്ഡി, പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ അരുണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2009-ൽ കോൺഗ്രസ് നേതാവും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ നിർബന്ധത്തെ തുടർന്നാണ് ജയസുധ കോണ്‍ഗ്രില്‍ ചേരുന്നത്. 2009-ൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്നാണ് ജയസുധ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: