പനത്തടി:ഗ്രാമസഭയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിക്ഷേധിച്ചതായി പരാതി. പനത്തടി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ 21 തൊഴിലാളികളാണ് പരപ്പ ബി.ഡി. ഒക്ക് പരാതി നല്‍കിയത്. ജൂലൈ 27ന് നടന്ന ഗ്രാമസഭയില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെയാണ് തൊഴില്‍ നിക്ഷേധിച്ച്, പ്രവൃത്തി ചെയ്യാന്‍ അനുവദിക്കാതെ പണി സൈറ്റില്‍ നിന്നും മടക്കി അയച്ചത്.
27ന് നടക്കുന്ന ഗ്രാമസഭയില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്നും, അന്നേ ദിവസ ത്തെ പ്രവൃത്തിക്ക് പകരമായി 30 ന് ഞായറാഴ് പ്രവൃത്തി ചെയ്താല്‍ മതിയെന്നും എഡിഎസ്, സിഡിഎസ് ഭാരവാഹികള്‍ നേരത്തേ തന്നെ തൊഴിലാളികളെ അറിയിച്ചിരുന്നു.എന്നാല്‍ ചില തൊഴിലാളികള്‍ക്ക് ഗ്രാമസഭയില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഗ്രാമസഭയില്‍ പങ്കെടുക്കാത്തതിന്റെ ശിക്ഷയായാണ് ഞായറാഴ്ച പ്രവര്‍ത്തി ചെയ്യാന്‍ വന്ന തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ മടക്കി അയച്ചത്. വാര്‍ഡിലെ സിഡിഎസ് അംഗമായ മല്ലിക കൃഷ്ണന് ഈ തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലയെന്ന് പറഞ്ഞ് കൊണ്ട് വാര്‍ഡിലെ തൊഴിലുറപ്പ് ഗ്രൂപ്പുകളില്‍ വോയിസ് മെസ്സേജ് ഇട്ടിരുന്നു. ഗ്രാമസഭയില്‍ പങ്കെടുക്കാത്തവരെ ജോലി ചെയ്യിപ്പിക്കേണ്ടയെന്ന് ഇവര്‍ മേറ്റ് മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഗ്രാമസഭയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴില്‍ നിക്ഷേധിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. എഡിഎസ്, സിഡിഎസ് നേതൃത്വം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്പര്യം കാണിക്കാത്ത തൊഴിലാളികളെ മസ് റോളില്‍ പേര് വയ്ക്കില്ലയെന്ന് ഭീക്ഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുന്നുയെന്ന് നേരത്തേയും തൊഴിലാളികള്‍ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുടെ തൊഴില്‍ നിക്ഷേധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, തൊഴിലിടങ്ങളില്‍ നിര്‍ഭയമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്നുമാണ് തൊഴിലാളികള്‍ പരാതിയിലൂടെ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: