Categories: Kerala

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതില്‍ നടപടി; 8 പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളും ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Published by

താനൂര്‍ : താനൂരില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ നടപടി.എട്ട് പൊലീസുകാരെ സസ്പന്‍ഡ് ചെയ്തു. തൃശൂര്‍ ഡിഐജി അജിതാ ബീഗമാണ് നടപടിയെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് നടപടിയുണ്ടായത്. കസ്റ്റഡി മര്‍ദ്ദനം നടന്നെന്ന്  ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.  

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും താമിര്‍ ജിഫ്രിയ്‌ക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് വെളിപ്പെടുന്നുണ്ട്.താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളും ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.  

താമിര്‍ ജിഫ്രി ഉള്‍പ്പടെയുളളവരെ ലഹരിയുമായി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്‌ച്ച വൈകിട്ടാണ്.ഇവരെ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്  അര്‍ദ്ധരാത്രിയും.പൊലീസ് ക്വാട്ടേഴ്സില്‍ എത്തിച്ച്  അതുവരെ മര്‍ദിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക