വാഷിംഗ്ടണ്‍ : 2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമിച്ചതിന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. 2020 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം രണ്ടാം തവണയും അധികാരം പിടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്.
45 പേജുള്ള കുറ്റപത്രമാണുളളത്. നീതിന്യായ വകുപ്പിലെ പ്രത്യേക അഭിഭാഷകന് ജാക്ക് സ്മിത്ത്, അമേരിക്കയെ കബളിപ്പിക്കാനുള്ള ഗൂഢാലോചന, ഔദ്യോഗിക നടപടി തടസപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങി നാല് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്.
2021 ജനുവരി 6 ന് നടന്ന കോണ്‍ഗ്രസിന് നേരെയുണ്ടായ അക്രമങ്ങള്‍ മുതലെടുത്ത് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ട്രംപ് ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. അടുത്ത വര്‍ഷം പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം.
ട്രംപിനും അനുചരര്‍ക്കുമെതിരെ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: