തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു മതത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് സ്പീക്കറുടെ പ്രസംഗമെന്നും ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. മത വിശ്വാസത്തിന് ഭരഘടനപരമായ അവകാശമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
എന്‍എസ്എസ് എടുത്ത നിലപാടിനെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നു. അധികാര സ്ഥാനത്തിന്റെ പരിരക്ഷ ഉപയോഗിച്ചും രാഷ്ട്രീയപ്രേരിതവുമായാണ് സ്പീക്കര്‍ വിവാദ പ്രസ്താവന നടത്തിയതും അതില്‍ ഉറച്ച് നില്‍ക്കുന്നതുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗണപതി മിത്താണെന്ന് ഏത് ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ പറഞ്ഞത്.
സമരങ്ങള്‍ തിരഞ്ഞെടുപ്പിനുള്ള അജണ്ടയല്ലെന്നും ബാലന്‍സ് ചെയ്യാന്‍ പോലും മറ്റു മതങ്ങളെ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷംസീര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് രാജിവെയ്ക്കണമെന്നും സ്പീക്കര്‍ അദേഹത്തിന്റെ മതത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തട്ടെയെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: