Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ നേതാവിന്റെ പരാതി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ നീക്കി

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ സിപിഎം കൂടുതല്‍ നടപടികളിലേക്ക്. വൈശാഖനെ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളില്‍ നിന്നും നീക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 12:46 am IST
in Kerala
n v vysakhan

n v vysakhan

തൃശൂര്‍: വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ സിപിഎം കൂടുതല്‍ നടപടികളിലേക്ക്. വൈശാഖനെ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളില്‍ നിന്നും നീക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി.

 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. വൈശാഖനെ പിന്തുണയ്‌ക്കുന്ന ചില നേതാക്കള്‍ തീരുമാനത്തെ എതിര്‍ത്തുവെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിന്റെ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് നടപടി തീരുമാനിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്ന ചുമതലയ്‌ക്ക് പുറമേ സിപിഎം ഏരിയ കമ്മിറ്റിയംഗം, യുവധാര മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം എന്ന ചുമതലകളും വൈശാഖന്‍ വഹിക്കുന്നുണ്ട്. ഈ ചുമതലകളില്‍ നിന്നെല്ലാം നീക്കും. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗമായി നിലനിര്‍ത്തിയേക്കും.

വൈശാഖനെതിരെ ഉയര്‍ന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുമെന്നും സൂചനയുണ്ട.് തൃശൂര്‍ ജില്ലയിലെ തന്നെ ഡിവൈഎഫ്‌ഐയുടെ ചുമതലയുള്ള വനിതാ നേതാവാണ് വൈശാഖനെതിരെ പരാതി നല്‍കിയിട്ടുള്ളത്. അതേസമയം പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന നിലപാടാണ് വൈശാഖനെ അനുകൂലിക്കുന്നവര്‍ക്കുള്ളത്. ജില്ലയിലെ തന്നെ ഒരു എംഎല്‍എ വൈശാഖിനെതിരെ പരാതി നല്‍കുന്നതിന് വനിതാ നേതാവിനെ പ്രേരിപ്പിച്ചുവെന്ന് ചിലര്‍ പറയുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം വൈശാഖനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ച് കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടി കടുത്ത നിലപാടിലേക്ക് നീങ്ങിയത്. സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ചുവെന്നും ഇതുമൂലം പാര്‍ട്ടിക്ക് അവമതിപ്പുണ്ടായെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയായ വനിതാ നേതാവ് നല്‍കിയ പരാതി പാര്‍ട്ടി നേതൃത്വം ഇടപെട്ട് മരവിപ്പിച്ചുവെന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളില്‍ വിവാദമാവുകയാണ്. വനിതാ നേതാവിന്റെ പരാതി മരവിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഒരു നേതാവ് വടക്കാഞ്ചേരി പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന വിവാദമാണ് പാര്‍ട്ടിയില്‍ പുകയുന്നത്.

വൈശാഖനെതിരായ പരാതിക്ക് പിന്നിലും പരാതി മരവിപ്പിച്ച നടപടിക്ക് പിന്നിലും മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനും ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതേ ചൊല്ലിയുള്ള വിഭാഗീയതയും ചേരിപ്പോരും കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

Tags: ഡിവൈഎഫ്ഐLeft Leaderഎന്‍ വി വൈശാഖന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു: കുസാറ്റ് സിൻഡിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ കേസ്

Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കേന്ദ്രത്തിന്റെ കനിവ് തേടി ഇടത് എംപിമാര്‍; നിര്‍മല സീതാരാമനുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച

എന്‍.വി. വൈശാഖന്‍
Thrissur

അപമര്യാദയായി പെരുമാറിയെന്ന് വനിതാ നേതാവിന്റെ പരാതി; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി

Palakkad

81 കിലോ കഞ്ചാവുമായി ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Kerala

ഡിവൈഎഫ്‌ഐ നേതാവ് എന്‍.വി.വൈശാഖനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് സിപിഎം; നടപടി മറ്റൊരു നേതാവിന്റെ പരാതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.