ഗുരുവായൂര്‍: മയില്‍പ്പീലി മാസിക കുട്ടികളില്‍ തനത്സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍ അഭിപ്രായപ്പെട്ടു. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ നിന്നും അകന്നുപോകുന്ന വായനാശീലത്തെ തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നമാണ് മയില്‍പ്പീലി ഏറ്റെടുത്തിട്ടുള്ളത്. സജികുമാര്‍ പറഞ്ഞു. മാസികയുടെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രിന്റ് എഡീഷനും മയില്‍പ്പീലി ചിത്രകഥയും ഉടന്‍ പുറത്തിറക്കുമെന്ന് മാനേജിങ് എഡിറ്റര്‍ കെ.പി. ബാബുരാജ് പറഞ്ഞു.
പി. സന്തോഷ്കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എസ്. മധുസൂദനന് അധ്യക്ഷനായ യോഗത്തില്‍ സി.കെ. ബാലകൃഷ്ണന്, കെ. രഞ്ജുകുമാര്‍, മധു കോട്ട എന്നിവര്‍ പ്രസംഗിച്ചു.
മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായി ഡോ. ജി. സതീഷ്കുമാര്‍ (ചെയര്മാന്), കെ.പി. ബാബുരാജ് (ജനറല്‍ സെക്രട്ടറി), മധു കോട്ട (വൈസ് ചെയര്മാന്), പി. സന്തോഷ്കുമാര്‍ (ജോ. സെക്രട്ടറി), അയ്യപ്പന് (ഖജാന്‍ജി), ശരത് (സഹ ഖജാന്‍ജി), അംഗങ്ങളായി വി.എസ്. മധുസൂദനന്, സി.കെ. ബാലകൃഷ്ണന്, പ്രശോഭ്, ഗിരീഷ് ചിത്രശാല, പ്രഹ്ലാദന്, ഉമ, ശ്രീലാസ്, പ്രവീണ്‍ എന്നിവരെ തെരഞ്ഞെടുത്തു. കെ.പി. ബാബുരാജ് ( മാനേജിങ് എഡിറ്റര്‍), സി.കെ. ബാലകൃഷ്ണന് (എഡിറ്റര്‍, മലയാളം), പി. സന്തോഷ്കുമാര്‍ (എഡിറ്റര്‍, ഇംഗ്ലീഷ്) എന്നിവരെയും നിശ്ചയിച്ചു.
പത്രാധിപസമിതി അംഗങ്ങളായി ശ്രീശൈലം ഉണ്ണികൃഷ്ണന്, ശ്രീജിത്ത് മൂത്തേടത്ത്, ബിനോജ് , സോഷ്യല്‍ മീഡിയാ കണ്‍വീനറായി എം. രതീഷ്, മയില്‍പ്പീലിക്കൂട്ടം കണ്‍വീനര്‍മാരായി പ്രഹ്ലാദന്, ഗിരിഷ് ചിത്രശാല എന്നിവരേയും തെരഞ്ഞെുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: